'മമതക്ക്​ പേടിയാണ്​... അവർ നന്ദിഗ്രാമിൽ തോൽക്കും': ജെ.പി നദ്ദ

ഹൂഗ്ലി: മുൻ തൃണമൂൽ മന്ത്രിയും സഹപ്രവർത്തകനുമായ സുവേന്ദു അധികാരിയോട് നന്ദിഗ്രാമിൽ​ തോറ്റ്​ സീറ്റ്​ നഷ്​ടപ്പെടുമെന്ന പേടിയാണ്​ മമതാ ബാനർജിക്കെന്ന്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. പശ്ചിമ ബംഗാളിലെ സാധാരണക്കാരുടെ അവകാശങ്ങൾ തട്ടിയെടുക്കുന്ന ആളുകൾ ഇപ്പോൾ അവർക്ക് അവകാശങ്ങൾ നൽകുമെന്ന് പറയുകയാണെന്നും ധാനിയഖാലിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിച്ച നദ്ദ അഭിപ്രായപ്പെട്ടു.

'മമത ദീദി പറയുന്നത്​ ഞങ്ങൾ പാവപ്പെട്ടവർക്ക്​ ഭക്ഷണം എത്തിക്കുന്നില്ല എന്നാണ്​. എന്നാൽ, 2020 മാർച്ച്​ മുതൽ നവംബർ വരെയുള്ള കോവിഡിന്‍റെ സമയത്ത്​​ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലുള്ളവർക്ക്​ അഞ്ച്​ വീതം കിലോ അരിയും ഗോതമ്പും ഒരു കിലോ പരിപ്പും വിതരണം ചെയ്യാൻ ഒരുക്കങ്ങൾ നടത്തിയപ്പോൾ തൃണമൂൽ പ്രവർത്തകർ എന്താണ്​ ചെയ്​തത്​. അവരാണ്​ അരിക്കള്ളൻമാർ. -നദ്ദ ജനങ്ങളോടായി പറഞ്ഞു.

ബംഗാളിലെ ബി.ജെ.പി പ്രവർത്തകൻ ഗോപാൽ മജുംദാറിന്‍റെ അമ്മ ശോഭ മജുംദാർ മരിച്ച സംഭവവും ജെ.പി നദ്ദ ആയുധമാക്കി. ബംഗാളിലെ അമ്മമാരെ കുറിച്ചും സഹോദരിമാരെ കുറിച്ചും ചിന്തിക്കാത്ത നിങ്ങൾ എങ്ങനെയാണ്​ ബംഗാളിന്‍റെ അമ്മയും സഹോദരിയുമാണെന്ന്​ പറയുന്നത്​. മകന്‍റെ ജീവൻ രക്ഷിക്കാൻ ശോഭാ ദീദിക്ക്​​ സ്വന്തം ജീവൻ ത്യജിക്കേണ്ടി വന്നു. -നദ്ദ കൂട്ടിച്ചേർത്തു.

സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ, ആസിഡ് ആക്രമണം, കൊലപാതകശ്രമങ്ങൾ, പരിഹരിക്കപ്പെടാത്ത കേസുകൾ എന്നിവയിൽ ബംഗാൾ ഒന്നാം സ്ഥാനത്താണ്. ഗാർഹിക പീഡനം ബംഗാളിൽ 35 ശതമാനം വർദ്ധിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - Mamata di is scared she will lose Nandigram says JP Nadda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.