മമത 30 മണിക്കൂർ നീണ്ട സമരം അവസാനിപ്പിച്ചു

കൊൽക്കത്ത: ബംഗാളിലെ ടോൾ പ്ലാസകളിൽ കേന്ദ്രം സൈന്യത്തെ വിന്യസിച്ചതിൽ പ്രതിഷേധിച്ച്​ മുഖ്യമ​ന്ത്രി മമതാ ബാനർജി നടത്തിയ സമരം അവസാനിപ്പിച്ചു.

30 മണിക്കൂർ സെക്രട്ടേറിയറ്റില്‍ തങ്ങിയ മമത നിയമസഭാ സമ്മേളനത്തിന് പുറത്തിറങ്ങുമെന്നായിരുന്നു കരുതിയത്​. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് കൊല്‍ക്കത്തയിലെ സെക്രട്ടേറിയറ്റിലെത്തിയ മമത ബാനര്‍ജി രാത്രി മുഴുവനും ഒഫീസിൽ തുടരുകയായിരുന്നു.

താൻ ഇവിടെ ജനാധിപത്യത്തിന് കാവലിരിക്കുകയാണെന്നും നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനങ്ങൾക്കെതിരെയുള്ള പ്രതികാര നടപടികളാണ് അരങ്ങേറുന്നതെന്നും മമത  മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു.

അതിനിടെ സംസ്ഥാനത്ത് നടക്കുന്ന അസാധരണ സൈനികനീക്കത്തെക്കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ന് പാര്‍ലമെൻറില്‍ ഉന്നയിച്ചേക്കും. മമതയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ അവരുടെ ഓഫീസിനടുത്തുള്ള ടോള്‍ പ്ലാസയില്‍ നിന്ന് സൈന്യം പിന്‍വലിഞ്ഞിരുന്നു.

Tags:    
News Summary - mamata banerjee's strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.