‘ഞാൻ അംഗീകരിക്കുന്നില്ല’- ബി.ജെ.പിയുടെ വിജയത്തിനു പിറകെ കവിതയുമായി മമത

ന്യൂഡൽഹി: മമതാ ബാനർജിയുടെ ശക്​തമായ പോരാട്ടത്തെ അതിജീവിച്ച്​ പശ്​ചിമ ബംഗാളിലടക്കം ബി.ജെ.പി വൻ വിജയം നേടിയതിന ു പിറകെ കേന്ദ്രത്തിന്​ ശക്​തമായ താക്കീത്​ നൽകുന്ന കവിതയു​മായി മമത രംഗത്ത്​. ഞാൻ അംഗീകരിക്കുന്നില്ല എന്ന തലക് കെട്ടിൽ ട്വിറ്ററിലാണ്​ കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്​.

ഹിന്ദിയിലും ഇംഗ്ലീഷിലും ബംഗാളിയിലും എഴുതിയ ക വിതയിൽ വർഗീയതയു​െട നിറങ്ങളെ വിശ്വസിക്കുന്നില്ലെന്നവർ വ്യക്​തമാക്കുന്നു.

വർഗീയതയുടെ നിറങ്ങളിൽ ഞാൻ വ ിശ്വസിക്കുന്നില്ല
എല്ലാ മതങ്ങളിലും വൈരവും സഹിഷ്​ണുതയുമുണ്ട്​.
ബംഗാളിലുയർന്ന നവോത്​ഥാനത്തിൻെറ സേവികയാണു ഞാൻ
മതാതിക്രമങ്ങൾ വിൽക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല.
മാനവികതയുടെ വെളിച്ചംകൊണ്ട മതത്തിൽ വിശ്വസിക്കുന്നു.
ജയിക്കാനായി മതത്തെ കൂട്ടുപിടിച്ചവർ
മനസ്​താപമില്ലാതെ ധനപർവങ്ങൾ കീഴടക്കു​​​​േമ്പാൾ
ഞാന​െൻറ കടമകളിൽ വ്യാപൃതയാകും.
എന്തിനു നീ മതങ്ങളിൽ അക്രമങ്ങൾ വിൽക്കുന്നു​?
സഹിഷ്​ണുതയിൽ വിശ്വസിക്കുന്നവരേ.. ഉണരൂ.. നമുക്കൊത്തു കൂടാം
ലോകം ഒരു കുടുംബമാകു​​േമ്പാൾ
എന്തിന്​ അക്രമങ്ങളെ പ്രകീർത്തിക്കാൻ കണക്ക്​ തേടുന്നു.
- മമത കുറിച്ചു.

കൊൽക്കത്തയിലെ അമിത്​ഷായുടെ റോഡ്​ഷോക്കിടെയുണ്ടായ അക്രമത്തിനിടെ ഈശ്വർ ചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമ തകർക്കുകയും മറ്റും ചെയ്​തിരുന്നു. ഈ ആക്രമണങ്ങളെല്ലാം ഓർമിപ്പിക്കും വിധമാണ്​ മമതയുടെ കുറിപ്പ്​.

Tags:    
News Summary - Mamata Banerjee Speaks Out With Poetry - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.