പ്രതിമ നിർമിക്കാനുള്ള പണം ബംഗാളിൻെറ കൈവശമുണ്ട്​ -മമത

കൊൽക്കത്ത: പ്രതിമകൾ തകർക്കുന്നത്​ ബി.ജെ.പിയുടെ ശീലമാണെന്ന്​ പശ്​ചിമബംഗാൾ മുഖ്യമ​ന്ത്രി മമത ബാനർജി. ത്രിപുര യിൽ ലെനിൻ, ഗുജറാത്തിൽ അംബേദ്​കർ, പശ്​ചിമബംഗാളിൽ ഈശ്വര ചന്ദ്ര വിദ്യാസാഗർ- പ്രതിമ തകർക്കുക എന്നത്​ ബി.ജെ.പിയുടെ സ്വഭാവമാണെന്നും മമത പറഞ്ഞു. വിദ്യാസാഗറിൻെറ പ്രതിമ നിർമിക്കാനുള്ള പണം പശ്​ചിമബംഗാൾ സർക്കാറിനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ, 200 വർഷത്തെ പൈതൃകം തിരികെ തരാൻ ബി.ജെ.പിക്ക്​ സാധിക്കുമോ. തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകർ പ്രതിമ തകർത്തുവെന്ന്​ മോദി നുണ പറയുകയാണ്​. ധൈര്യമുണ്ടെങ്കിൽ മോദി ആരോപണം തെളിയിക്കണമെന്നും മമത ആവശ്യപ്പെട്ടു.

ബി.ജെ.പിക്ക്​ അനുകൂലമായിട്ടാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ പെരുമാറുന്നത്​. കമീഷനെ നയിക്കുന്നത്​ ബി.ജെ.പിയാണ്​. ബി.ജെ.പിയുടെ സഹോദര സ്ഥാപനമായി തെരഞ്ഞെടുപ്പ്​ കമീഷൻ മാറി. സത്യം വിളിച്ച്​ പറയുന്നതിന്​ ഭയമില്ല. ഇതിൻെറ പേരിൽ ജയിലിൽ പോകാനും തയാറാണെന്നും മമത പറഞ്ഞു.

Tags:    
News Summary - Mamata Banerjee press meet-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.