മോദി ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നു- മമത

കൊൽക്കത്ത: റെയ്ഡിനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മോദി ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുകയാണെന്നും ബംഗാളിനെ തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മമത തുറന്നടിച്ചു. പൊലീസ് കമീഷണർ രാജീവ്കുമാറിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടാണ് മമത ഇക്കാര്യം പറഞ്ഞത്.

സി.ബി.ഐ നടപടി രാഷ്ട്രീയ പ്രേരിതമാണ്. ദേശീയ സുരക്ഷാ ഉപദേശ്ടാവ് അജിത് ഡോവലിന്‍റെ നിർദേശ പ്രകാരമാണ് അന്വേഷണ ഏജൻസി പ്രവർത്തിക്കുന്നത്. കുറ്റകൃത്യങ്ങൾ നടത്തിയവരെ അറസ്റ്റുചെയ്യാൻ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഏജൻസികൾ ഉണ്ട്. ശാരദാ കുംഭകോണം അന്വേഷിക്കാൻ ശ്യാമൽ ബാനർജി കമ്മീഷനെ സർക്കാർ നിയോഗിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

ഞാൻ പൊലീസ് സേനക്കൊപ്പം നിൽക്കും. അവരെ ബഹുമാനിക്കുന്നു. പൊലീസിനെ സംരക്ഷിക്കുന്ന എന്‍റെ ഉത്തരവാദിത്വമാണെന്നതിൽ അഭിമാനിക്കുന്നു. നോട്ടീസ് ഇല്ലാതെയാണ് കമീഷണറുടെ വീട്ടിലേക്ക് സിബി.ഐ വന്നത്. സി.ബി.ഐയെ അറസ്റ്റ് ചെയ്യാമായിരുന്നെങ്കിലും ഞങ്ങളത് ഒഴിവാക്കുന്നു. ഇന്ത്യൻ ഭരണഘടന സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച്ച മോദി സർക്കാറിനെതിരെ ധർണ ആരംഭിക്കുമെന്നും മമത കൂട്ടിച്ചേർത്തു.

Tags:    
News Summary - Mamata Banerjee - press conference -cbi- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.