മമത ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കും; ഫലം നിർണായകം

കൊൽക്കത്ത: ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ വൻ വിജയം കൈവരിച്ചെങ്കിലും നന്ദിഗ്രാമിൽ തോൽവി ഏറ്റുവാങ്ങി​യ മുഖ്യമന്ത്രി മമത ബാനർജി ഭവാനിപൂരിൽ വീണ്ടും മത്സരിക്കും. നിലവിൽ ഭവാനിപൂർ എം.എൽ.എയായ തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവ്​ സോവൻ ദേബ് ചട്ടോപാധ്യായ മമതക്ക്​ മത്സരിക്കാൻ ​വേണ്ടി എം‌എൽ‌എ സ്ഥാനം രാജിവെച്ചു. രാജിക്കത്ത്​ പാർട്ടി അംഗീകരിച്ചു.

നേരത്തെ മമതയുടെ ഉറ്റ സഹപ്രവർത്തകനും മുതിർന്ന തൃണമൂൽ നേതാവുമായിരുന്ന പിന്നീട്​ ബി.ജെ.പിയിൽ ചേക്കേറിയ സുവേന്ദു അധികാരിയോടാണ്​ മമത നന്ദിഗ്രാമിൽ പരാജയപ്പെട്ടത്​. എന്നാൽ, ബംഗാളിൽ തൃണമൂൽ ഞെട്ടിക്കുന്ന വിജയം കൈവരിച്ചതോടെ എം.എൽ.എ അല്ലാതിരുന്നിട്ടും മമത മുഖ്യമന്ത്രിയായി അധികാരമേറ്റു. മുഖ്യമന്ത്രി സ്ഥാനത്ത്​ തുടരണമെങ്കിൽ ആറുമാസത്തിനുള്ളിൽ ഏതെങ്കിലും മണ്ഡലത്തിൽനിന്ന്​ ജയിക്കണമെന്നാണ്​ നിയമം. അതിനാൽ തന്നെ ഭവാനിപൂർ ഉപതെരഞ്ഞെടുപ്പ്​ ഫലം മമതയേയ​ും തൃണമൂലിനെയും സംബന്ധിച്ച്​ ഏറെ നിർണായകമാകും.

ഭബാനിപൂർ ഉപതിരഞ്ഞെടുപ്പിൽ മമത ബാനർജി മത്സരിക്കുമെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഇവിടെ നിന്ന്​ രാജിവെക്കുന്ന ചട്ടോപാധ്യായ ഖാർദ സീറ്റിൽ മത്സരിക്കുമെന്നാണ്​ സൂചന. ഖാർദയി​ലെ എം.എൽ.എയും തൃണമൂൽ നേതാവുമായ കാജൽ സിൻഹ മരണപ്പെട്ട ഒഴിവിലാണ്​ അവിടെ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

Tags:    
News Summary - Mamata Banerjee likely to contest bypoll from Bhawanipore constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.