മോദി സർക്കാറി​െൻറ കാലാവധി കഴിഞ്ഞു -മമത

കൊൽക്കത്ത: ഇന്ത്യയുടെ ചരിത്രത്തെയും ഭൂമിശാസ്​ത്രത്തേയും മാറ്റുകയാണ്​ ബി.ജെ.പി സർക്കാർ ചെയ്യുന്നതെന്ന്​ പശ ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രണ്ട്​ കോടി തൊഴിലവസരങ്ങൾ സൃഷ്​ടിക്കുമെന്നാണ്​ ബി.ജെ.പി സർക്കാർ അവകാശപ്പെട്ടിരുന്നത്​. എന്നാൽ, ബി.ജെ.പി ഭരണത്തിൽ രണ്ട്​ കോടി പേർക്ക്​ തൊഴിൽ നഷ്​ടമായെന്ന്​ മമത പറഞ്ഞു. കൊൽക്കത്തയിൽ നടന്ന മഹാഗഡ്​ബന്ധൻ റാലിയിൽ സംസാരിക്കു​േമ്പാഴാണ്​ മമത മോദി സർക്കാറിനെതിരെ രൂക്ഷവിമർശനം ഉയർത്തിയത്​.

പുതിയൊരു രാജ്യത്തെ സൃഷ്​ടിക്കുന്നതിനായാണ്​ തങ്ങളുടെ ശ്രമം. സി.ബി.​െഎ, എൻഫോഴ്​സ്​മ​​​​​​െൻറ്​ ഡയറക്​ടറേറ്റ്​ തുടങ്ങി രാജ്യത്തെ ഏജൻസികളെയെല്ലാം മോദി സർക്കാർ തകർത്തു. മഹാഗഡ്​ബന്ധനിലെ നേതാവാരാണെന്നാണ്​ ഇപ്പോൾ ബി.ജെ.പി ചോദിക്കുന്നത്​. ഞങ്ങൾക്ക്​ കുറേ നേതാക്കളുണ്ടെന്നാണ്​ അതിന്​ മറുപടി നൽകാനുള്ളതെന്നും മമത വ്യക്​തമാക്കി.

മോദി സർക്കാറി​​​​​​​െൻറ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു. ഇൗ ഭരണം ഇല്ലാതാക്കാൻ ബംഗാളും ഇവിടത്തെ ജനങ്ങളും ഉണരണമെന്നും മമത ആഹ്വാനം ചെയ്​തു.

Tags:    
News Summary - Mamata Banerjee on gathbandhan Rally-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.