കൊൽക്കത്ത: പശ്ചിമ ബംഗാളിെല പ്രമുഖ ആഘോഷമായ ദുർഗ പൂജക്ക് സർക്കാർ വക 28 കോടി രൂപ ഗ്രാൻറ് അനുവദിച്ചു. കമ്മ്യൂണിറ്റി െഡവലപ്പ്മെൻറ് പ്രോഗ്രാമിനു കീഴിലുള്ള ഒാരോ പൂജാ കമ്മിറ്റികൾക്കും 10,000 രൂപ വീതമാണ് നൽകുക എന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.
കൊൽക്കത്തയിൽ മാത്രം 3000 പൂജ കമ്മിറ്റികളും സംസ്ഥാനത്തൊട്ടാകെ 28,000 പൂജ കമ്മിറ്റികളുമാണുള്ളത്. ഇവക്കാണ് ഗ്രാൻറ് അനുവദിക്കുക.
പൂജ സംഘാടകരുടെ കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കൂടാതെ പൂജ നടത്തിപ്പിന് അഗ്നിശമന വിഭാഗത്തിൽ നിന്ന് അനുവാദം വാങ്ങുന്നതിന് ഫീസ് അടക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബറിലാണ് ദുർഗാ പൂജ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.