ബംഗളൂരു: ഉപതെരഞ്ഞെടുപ്പിനുേശഷം ഭൂരിപക്ഷം തെളിയിക്കാനാകാതെ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെട്ടാൽ ദലിത് വിഭാഗത്തിൽനിന്നുള്ള നേതാവ് മുഖ്യമന്ത്രിയായി വരുമെന്ന അഭ്യൂഹങ്ങളിൽ രോഷാകുലനായി മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ.
എന്തിനാണ് എപ്പോഴും ദലിത്, ദലിത് എന്നു പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും താൻ അങ്ങനെ സ്വയം വിശേഷിപ്പിച്ചിട്ടില്ലെന്നും ഒരു കോൺഗ്രസുകാരനാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിനുശേഷം ജെ.ഡി.എസ്-കോൺഗ്രസ് സഖ്യത്തിന് സാധ്യതയുണ്ടെന്നും നല്ലവാർത്ത വരുമെന്നുമുള്ള ഖാർഗെയുടെ മുൻ പരാമർശം സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകെൻറ േചാദ്യത്തിനാണ് ഖാർഗെ രോഷാകുലനായി മറുപടി നൽകിയത്.
‘‘ദലിത് വിഭാഗത്തിലുള്ളയാൾക്ക് മുഖ്യമന്ത്രിയാകാൻ സംവരണ സീറ്റുള്ളപോലെയാണ് നിങ്ങൾ സംസാരിക്കുന്നത്. ഒാരോരുത്തരെയും ജാതിയുടെ പേരിൽ തിരിച്ചറിയാൻ പറ്റുമോ?.
അയാൾ കുറുംബ, മറ്റെയാൾ വൊക്കലിഗ, നിങ്ങൾ ലിംഗായത്ത്, വെറൊരാൾ ബ്രാഹ്മിൻ... അങ്ങനെ പറയാൻ പറ്റുമോ എന്ന് നിങ്ങൾ മനസ്സിലാക്കണം. 15 സീറ്റിലും കോൺഗ്രസ് വിജയിക്കുമെന്നു പറഞ്ഞതാണ് നേരത്തേ പരാമർശിച്ച നല്ലവാർത്ത എന്നതുകൊണ്ട് ഉദ്ദേശിച്ചത്. അതിനുശേഷം എന്തു രാഷ്ട്രീയമാറ്റമാണുണ്ടാവുക എന്ന് കണ്ടറിയാം’’ -മല്ലികാർജുൻ ഖാർഗെ വിശദീകരിച്ചു.
കോൺഗ്രസും ജെ.ഡി.എസും 2018ൽ സഖ്യം ചേർന്നപ്പോഴും കോൺഗ്രസ് നേതാക്കളായ ജി. പരമേശ്വര, മല്ലികാർജുൻ ഖാർഗെ എന്നിവരെ ദലിത് മുഖ്യമന്ത്രിമാരായി ഉയർത്തിക്കാട്ടിയിരുന്നു. ഇപ്പോൾ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുശേഷം പുറത്തുവരുമെന്ന് ഖാർഗെ പറഞ്ഞ നല്ലവാർത്ത ദലിത് വിഭാഗക്കാരെ സന്തോഷിപ്പിക്കുമെന്ന് സഖ്യസർക്കാറിലെ മുഖ്യമന്ത്രിയായിരുന്ന ജെ.ഡി.എസ് നേതാവ് കുമാരസ്വാമിയും അഭിപ്രായപ്പെട്ടിരുന്നു. ഇതേതുടർന്നാണ്, ഇക്കാര്യം വീണ്ടും ചർച്ചയായപ്പോൾ വിശദീകരണവുമായി ഖാർഗെ രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.