ഗായികയും നടിയുമായ മല്ലിക രാജ്പുത് വീട്ടിനുള്ളിൽ മരിച്ച നിലയിൽ

ലഖ്നോ: ഗായികയും നടിയുമായ മല്ലിക രാജ്പുതിനെ (വിജയ് ലക്ഷ്മി -35) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യു.പി കോട്വാലിയിലെ വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.

രാത്രി ഉറങ്ങാൻ പോയ മകളെ പിന്നീട് കണ്ടിട്ടില്ലെന്നും മരണത്തിന് കാരണം എന്താണെന്ന് അറിയില്ലെന്നും ഇവരുടെ മാതാവ് പ്രതികരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് പറഞ്ഞു.

2014ൽ കങ്കണ റണൗട്ട് അഭിനയിച്ച 'റിവോൾവർ റാണി' എന്ന സിനിമയിലെ സഹനടിയാണ് മല്ലിക രാജ്പുത്. 2016ൽ ഇവർ ബി.ജെ.പിയിൽ ചേർന്നെങ്കിലും പിന്നീട് പാർട്ടിവിട്ടിരുന്നു. ഷാൻ റഹ്മാന്‍റെ യാരാ തുജേ എന്ന മ്യൂസിക് ആൽബത്തിലും അഭിനയിച്ചിരുന്നു. 2022ൽ മല്ലിക ആത്മീയതയിലേക്ക് തിരിഞ്ഞിരുന്നു. ഭാരതീയ സവർണ സംഘ് എന്ന സംഘടനയുടെ ദേശീയ സെക്രട്ടറിയായി പ്രവർത്തിച്ചു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

Tags:    
News Summary - Malika Rajput found dead in Sultanpur, UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.