മാലെ: അറസ്റ്റിലായ ഇന്ത്യൻ സ്വദേശിയടക്കം രണ്ടു വിദേശ മാധ്യമപ്രവർത്തകരോട് ഉടൻ രാജ്യം വിടാൻ മാലദ്വീപ് ഉത്തരവിട്ടു. ഇന്ത്യക്കാരനായ മണി ശർമയും ബ്രിട്ടീഷ് പൗരനും ഇന്ത്യൻ വംശജനുമായ ആതിഷ് രവി പേട്ടലിനോടുമാണ് രാജ്യം വിടാൻ നിർദേശിച്ചത്. എമിഗ്രേഷൻ നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് മാലദ്വീപ് വെള്ളിയാഴ്ച ഇരുവരെയും അറസ്റ്റ് ചെയ്തത്.
ടൂറിസ്റ്റ് വിസയിലെത്തി ഫ്രഞ്ച് വാർത്ത ഏജൻസിയായ എ.എഫ്.പിക്കുവേണ്ടി ജോലിചെയ്യുകയാണിവരെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത് രാജ്യത്തെ എമിഗ്രേഷൻ നിയമങ്ങൾക്ക് കടകവിരുദ്ധമാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, ഇരുവർക്കുമെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് മാലദ്വീപ ്സർക്കാർ വ്യക്തമാക്കി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വതന്ത്രമാധ്യമ പ്രവർത്തനം തടസ്സപ്പെട്ടതിനാൽ നിരവധി വാർത്ത ഏജൻസികളും ചാനലുകളും റിപ്പോർട്ടിങ് നിർത്തിവെച്ചിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.