മാലിദ്വീപ്​: അറസ്​റ്റിലായ മാധ്യമപ്രവർത്തകനെ ഇന്ന്​ ഇന്ത്യയിലേക്ക്​ അയക്കും

മാലെ: മാലിദ്വീപിലുണ്ടായ പ്രശ്​നങ്ങൾക്കിടെ അറസ്​റ്റിലായ മാധ്യമപ്രവർത്തകനെ ഇന്ന്​ ഇന്ത്യയിലേക്ക്​ അയക്കും. ഫ്രഞ്ച്​ ന്യൂസ്​ എജൻസിക്ക്​ വേണ്ടി പ്രവർത്തിക്കുന്ന രണ്ട്​ മാധ്യമ പ്രവർത്തകരാണ്​ മാലിദ്വീപിൽ അറസ്​റ്റിലായത്​. ഇതിൽ ഒരാൾ ഇന്ത്യക്കാരാനായ മണിശർമ്മയാണ്​​. ഇയാളെ നാടുകടത്തുമെന്ന വിവരം മാലിദ്വീപ്​ പൊലീസ്​ ​ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. എൻ.ഡി.ടി.വിയാണ്​ വാർത്ത പുറത്ത്​ വിട്ടത്​.

ടൂറിസ്​റ്റ്​ വിസയിൽ മാലിദ്വീപിലെത്തിയതിന്​ ശേഷം കുടിയേറ്റ നിയമങ്ങൾ ലംഘിച്ച്​ മാധ്യമപ്രവർത്തകർ രാജ്യത്ത്​ ജോലി ചെയ്യുകയായിരുന്നു. മാലിദ്വീപിൽ ജോലി ചെയ്യണമെങ്കിൽ ഇവർക്ക്​ ബിസിനസ്​ അല്ലെങ്കിൽ ജോലി ചെയ്യുന്നതിനുള്ള വിസ ആവശ്യമാണ്​. ഇതില്ലാതെ ജോലി ചെയ്​തതിനാലാണ്​ ഇവരെ നാട്ടുകടത്തുന്നത്​​.

മണിശർമ്മയെ തിരിച്ചയക്കുന്ന വിവരം മാലിദ്വീപ്​ ഒൗദ്യോഗികമായി അറിയിച്ചുവെന്ന്​ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. പ്രസിഡൻറ്​ അബ്​ദുള്ള യമീൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്നാണ്​ മാലിദ്വീപിൽ പ്രതിസന്ധി ഉണ്ടായത്​.

Tags:    
News Summary - Maldives Crisis: Arrested Indian Journalist Will Be Deported Today, Say Officials-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.