എയർഹോസ്റ്റസിനോട് മോശമായി പെരുമാറിയ സംഭവത്തിൽ മലയാളി യുവാവ് അറസ്റ്റിൽ

ഹൈദരാബാദ്: എയർഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി യുവാവ് ഹൈദരാബാദിൽ അറസ്റ്റിൽ. ദുബൈ-ഹൈദരാബാദ് വിമാനത്തിലെ യാത്രക്കാരനാണ് ഞായറാഴ്ച പിടിയിലായത്. വിമാനത്തിലെ കാബിൻ ക്രൂ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

എയർഹോസ്റ്റസ് ഭക്ഷണം വിളമ്പുന്നതിനിടെ ഇയാൾ അവരെ മോശമായി സ്പർശിക്കുകയായിരുന്നു. തുടർന്ന് ഇവർ ഇക്കാര്യം ക്യാപ്റ്റനെ അറിയിക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്തയുടൻ ആർ.ജി.ഐ എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്​പെക്ടർ കനയ്യ സാംപതിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. പിന്നീട് വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ യുവാവിന്റെ പാസ്​പോർട്ടും കാണാതി. ഇത് നോക്കാനായി എയർഹോസ്റ്റസുമാർ പോയപ്പോൾ ഇയാൾ വിമാനജീവനക്കാർക്ക് നൽകാനായി എഴുതിയ അശ്ലീല കുറപ്പ് കണ്ടെത്തി. വിമാനജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

സ്ത്രീകളുടെ അഭിമാനത്തിന് മുറിവേൽപ്പിക്കൽ സെക്ഷൻ 74, ലൈംഗികാതിക്രമം സെക്ഷൻ 75 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ തുടർന്ന് കോാടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.

Tags:    
News Summary - Malayali youth arrested for misbehaving with air hostess

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.