ഫാ.ഗോഡ്വിൻ
ഭോപ്പാൽ: ഒരു വ്യക്തിയെ പോലും മതംമാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്നും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചാണ് തന്നെ ജയിലിൽ അടച്ചതെന്നുമുള്ള പരാതിയുമായി മലയാളി വൈദികൻ ഫാ.ഗോഡ്‍വിൻ.
മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ ജയിലിലടച്ച ഫാ.ഗോഡ്‍വിന് വ്യാഴാഴ്ചയാണ് ജാമ്യം ലഭിച്ചത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളുമാണെന്നും ക്രിസ്ത്യാനികൾക്ക് ഒപ്പമുണ്ടെന്ന് പറയുന്ന ബി.ജെ.പി നേതാക്കൾ രാഹസ്യമായി അക്രമണം നടത്തുന്നുവെന്ന് വൈദികൻ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ഫാ. ഗോഡ്‌വിനെ കഴിഞ്ഞ മാസം 25നാണ് അറസ്റ്റ് ചെയ്യുന്നത്. 12 ദിവസത്തെ ജയിൽവാസത്തിന് ശേഷം രത്‌ലാം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അനുപം തിവാരി വ്യാഴാഴ്ചയാണ് ജാമ്യം നൽകിയത്. 25 വർഷമായി ഉത്തരേന്ത്യയിൽ സുവിശേഷ പ്രവർത്തനം നടത്തുന്ന ഫാ.ഗോഡ്‌വിൻ 12 വർഷമായി മധ്യപ്രദേശിലെ ജാബുവയിലാണ്.
സി.എസ്.ഐ സഭാംഗമായ ഫാ. ഗോഡ്‌വിൻ പണംനൽകി മതപരിവർത്തനം നടത്തിയെന്നായിരുന്നു പൊലീസ് വാദം. എന്നാൽ തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലന്നും കേവലം ആരോപണങ്ങൾ മാത്രമാണിതെന്നും കോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് ജാമ്യം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.