Posted On
date_range Updated On
date_range മാസ്ക് ധരിക്കാത്ത മലയാളി വിമാന യാത്രക്കാരൻ അറസ്റ്റിൽ
ചെന്നൈ: എയർഹോസ്റ്റസുമാരും സഹയാത്രക്കാരും നിരന്തരം അഭ്യർഥിച്ചിട്ടും മാസ്ക് ധരിക്കാൻ തയാറാവാത്ത മലയാളിയായ വിമാന യാത്രക്കാരൻ പിടിയിൽ. ഞായറാഴ്ച രാത്രി 11ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 11.30ന് ചെന്നൈയിലെത്തിയ ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനായ കണ്ണൂർ സ്വദേശി പ്രദീപ്കുമാറാണ് (46) പ്രതി.
പൈലറ്റ് നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ വിമാനത്താവള സുരക്ഷ ഉദ്യോഗസ്ഥർ പ്രദീപ്കുമാറിനെ ചോദ്യം ചെയ്തതിനുശേഷം പൊലീസിന് കൈമാറുകയായിരുന്നു.
എയർപോർട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.