കുഞ്ഞമ്മ, സാമുവൽ, ജോൺസൺ                                                            Photo courtesy: indianexpress.com

ആ കുടുംബത്തിൽ ഇന്നലെ നടന്നത്​ പത്തു ദിവസത്തിനിടയിലെ മൂന്നാമത്തെ​ ശവസംസ്​കാരം...

ഇന്ദോർ (മധ്യപ്രദേശ്​): ഇ​േന്ദാറിലെ പാസ്റ്റർ എ.ജെ. സാമുവലിന്‍റെ കുടുംബത്തിൽ ഞായറാഴ്ച നടന്നത്​ പത്തു ദിവസത്തിനിടെ മൂന്നാമത്​ ശവസംസ്​കാരമായിരുന്നു. കോവിഡ്​-19 ബാധിച്ച്​ ആ മലയാളി കുടുംബത്തിലെ മൂന്നുപേരാണ്​ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ജീവിതത്തോട്​ വിടപറഞ്ഞത്​. പാസ്റ്റർ എ.ജെ. സാമുവൽ (86), ഭാര്യ കുഞ്ഞമ്മ സാമുവൽ (83), മകൻ ജോൺസൺ സാമുവൽ (61) എന്നിവരാണ്​ മഹാമാരിയിൽ അപ്രതീക്ഷിതമായി മരണത്തിന്​ കീഴടങ്ങിയവർ.

കുടുംബത്തിൽ ആദ്യം രോഗലക്ഷണങ്ങൾ കണ്ടത്​ ജോൺസൺ സാമുവലിനായിരുന്നു. സോഫ്​റ്റ്​വെയർ എഞ്ചിനീയറായ ജോൺസണിന്​ മാർച്ച്​ അവസാനവാരം നേരിയ പനിയോടെയായിരുന്നു തുടക്കം. സാധാരണ ജലദോഷത്തിനപ്പുറമൊന്നും അപ്പോൾ കരുതിയിരുന്നില്ല. ഡോക്​ടറെ കണ്ട്​ മരുന്നുകഴിച്ചെങ്കിലും മാറിയില്ല. തുടർന്ന്​ ഏപ്രിൽ ഒന്നിന്​ അദ്ദേഹവും കുടുംബവും കോവിഡ്​ ടെസ്റ്റ്​ നടത്തിയപ്പോൾ ഫലം പൊസിറ്റീവായിരുന്നു.

വന്ദന നഗർ പെന്തക്കോസ്​ത്​ ചർച്ചിലെ പാസ്റ്ററായ സാമുവലിനും കുഞ്ഞമ്മക്കും ജോൺസണും പുറമെ ജോൺസന്‍റെ ഭാര്യ ഷോബിയും (56) മകൻ ഫിൽമോൻ ജോൺസണും (24) കോവിഡ്​ ടെസ്റ്റിന്​ വിധേയരായിരുന്നു. മെഡിക്കൽ സ്റ്റാഫായ ഫിൽമോൻ കഴിഞ്ഞ വർഷം കോവിഡ്​ ബാധിതനായിരുന്നു. പിന്നീട്​ ഇയാൾ വാക്​സിൻ എടുക്കുകയും ചെയ്​തു. പരിശോധനയിൽ ഫിൽമോൻ മാത്രമാണ്​ നെഗറ്റീവായത്​.

'ഓരോരുത്തരെയായി ഞങ്ങൾ ആശുപത്രിയിലെത്തിച്ചുകൊണ്ടിരുന്നു. കുഞ്ഞമ്മ വളരെ മനക്കരുത്തുള്ള സ്​ത്രീയായിരുന്നു. ത​െന്‍റ ആരോഗ്യനിലയിൽ കുഴപ്പമില്ലെന്നും ആശുപത്രിയിൽനിന്ന്​ വീട്ടിലേക്ക്​ മടങ്ങണമെന്നും ഇടക്കിടെ അവർ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.'- ജോൺസന്‍റെ ഭാര്യാസഹോദരൻ ടൈറ്റസ്​ സാമുവൽ 'ഇന്ത്യൻ എക്​സ്​പ്രസി'നോട്​ പറഞ്ഞു. മൂന്നുപേരുടെ ചികിത്സക്കുമായി 16 ലക്ഷത്തോളം രൂപ ചെലവായെന്നും ടൈറ്റസ്​ വ്യക്​തമാക്കി. ജോൺസന്‍റെ ഭാര്യ ഷോബി വീട്ടിൽ ഐസൊലേഷനിലായിരുന്നു. 13 ദിവസത്തിനുശേഷമാണ്​ അവർ നെഗറ്റീവായത്​. 

Tags:    
News Summary - Malayali Family Lost 3 Members Due To Covid-19 In Indore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.