ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിെനതിരെ രാപ്പകൽ സമരം നടത്തുന്ന ശാഹീൻ ബാഗിലെ സ് ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിെല മലയാളി വിദ്യാർഥികൾ സമരപ്പന്തലിലേക്ക് മാർച്ച് നടത്തി. ഞായറാഴ്ച വൈകീട്ട് ജാമിഅ സമരവേദിയിൽനിന്ന് ആരംഭിച്ച മാർച്ച് ജാമിഅ നഗർ-ഓഖ്ലഗാവ് വഴി സമരപ്പന്തലിലെത്തി.
ഡൽഹിയിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന നിരവധി മലയാളി വിദ്യാർഥികൾ റാലിയിൽ പങ്കെടുത്തു. ശാഹീൻ ബാഗിൽ സ്ത്രീകൾ രാപ്പകൽ സമരം തുടങ്ങിയിട്ട് 38 ദിവസം പിന്നിട്ടു. മന്ത്രി തോമസ് ഐസക്, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, ശശി തരൂർ, പി.വി. അബ്ദുൽ വഹാബ്, ബിനോയ് വിശ്വം തുടങ്ങിയവരും പിന്തുണ അറിയിച്ച് ശാഹീൻ ബാഗിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.