പട്ന: ബിഹാർ സി.പി.എം ഘടകത്തിെൻറ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിരിക്കുന്നത് പതിനയ്യായിരം പേരാണ്. നേതാക്കളുടെ പ്രസംഗങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്താൽപോലും അഞ്ഞൂറ് മുതൽ ആയിരം ലൈക്കുകളാണ് ലഭിക്കാറ്. മിക്ക പോസ്റ്റുകൾക്ക് കീഴിലും കമൻറുകൾ കഷ്ടി. അഞ്ഞൂറ് കമൻറ് ലഭിച്ച പോസ്റ്റുകൾ വിരലിെലണ്ണാവുന്നത് മാത്രം. എന്നാൽ ബുധനാഴ്ചയിട്ട ഒരു പോസ്റ്റിനടിയിൽ മാത്രം രണ്ടായിരത്തോളം കമൻറുകൾ, മൂവായിരത്തിനടുത്ത് പ്രതികരണങ്ങൾ. കന്നുകാലികൾക്ക് പരിചരണവും ആധുനിക ചികിത്സാ സൗകര്യവും ഉറപ്പാക്കാൻ മഹാസഖ്യത്തിെൻറ പിന്തുണയുള്ള സി.പി.ഐ (എം) സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യുക എന്ന പോസ്റ്റിനടിയിലാണ് കമൻറുകൾ കുന്നുകൂടിയിരിക്കുന്നത്.
ഭൂരിഭാഗവും പച്ചമലയാളത്തിൽ. ബീഫ് ഫെസ്റ്റിവൽ നടത്തിയിരുന്നവർ പശു അജണ്ട സി.പി.എം ഏറ്റെടുത്തിരിക്കുന്നു എന്ന് കുറ്റപ്പെടുത്തുന്നതാണ് പല കമൻറുകളും. എന്നാൽ ക്ഷീര കർഷക ക്ഷേമത്തിനും കന്നുകാലി സംരക്ഷണത്തിനും പാർട്ടി എക്കാലവും പ്രാധാന്യം നൽകുന്നുണ്ടെന്നും ബി.ജെ.പിയും കോൺഗ്രസിലെ മൃദുഹിന്ദുത്വരും ചെയ്യുന്നതുപോലെ വിശ്വാസവും വികാരവും ആളിക്കത്തിക്കാനല്ല കൃഷിസംരക്ഷണമാണ് ലക്ഷ്യമിടുന്നതെന്നുമുള്ള മറുപടിയുമായി സി.പി.എം അണികളും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.