ന്യൂഡൽഹി/ശ്രീനഗർ: 2017ൽ കശ്മീരിൽ തീവ്രവാദികളെ നേരിടാൻ ‘മനുഷ്യകവചം’ തീർത്ത് വി വാദത്തിൽപെടുകയും പിന്നീട് ശ്രീനഗറിലെ ഒരു ഹോട്ടലിൽ സംശയകരമായ സാഹചര്യത്തിൽ പ െൺകുട്ടിക്കൊപ്പം പൊലീസ് പിടിയിലാവുകയും ചെയ്ത മേജർ ലീതുൽ ഗൊഗോയിക്കെതിരായ ക ോർട്ട് മാർഷൽ (പട്ടാളനിയമങ്ങള്‍ ലംഘിച്ച സൈനികെൻറ മേലുള്ള വിചാരണ) പൂർത്തിയായി.
ജോലിയിൽ നിന്ന് അനധികൃതമായി വിട്ടുനിന്നതിന് മേജറിെൻറ ഡ്രൈവർ സമീർ മല്ലക്കെതിരായ വിചാരണയും പൂർത്തിയായി. ഗൊഗോയിക്ക് മേജർ പദവിയിൽനിന്ന് തരംതാഴ്ത്തലും ഡ്രൈവർക്ക് ശക്തമായ ശാസനയും ഉണ്ടായേക്കും. പ്രതികളുടെയും സാക്ഷികളുടെയും മൊഴി രേഖെപ്പടുത്തിയ സൈനിക കോടതി വകുപ്പുതല നടപടികൾക്കുള്ള ശിപാർശ സൈനിക ആസ്ഥാനത്തേക്കയച്ചതായി ഒൗദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.
2017 ഏപ്രിൽ ഒമ്പതിന് ശ്രീനഗർ േലാക്സഭ തെരെഞ്ഞടുപ്പിനിടെ, സുരക്ഷ സേനക്ക് നേരെയുണ്ടായ കല്ലേറ് പ്രതിരോധിക്കാനാണ് മേജർ ഗൊേഗായി പ്രദേശവാസിയെ ൈസനികർ സഞ്ചരിച്ച വാഹനത്തിനു മുന്നിൽ കെട്ടിയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.