എം.എൽ.എമാരുടെ കൂട്ട രാജി; കർണാടകയിലെ സഖ്യ സർക്കാർ താഴേക്ക്

ബംഗളൂരു: എം.എൽ.എമാരുടെ കൂട്ടരാജിയോടെ കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാർ താഴേക്ക്. 13 മാസം പിന്നിട്ട സഖ ്യ സർക്കാറിനെ താഴെയിറക്കാനുള്ള ബി.ജെ.പിയുടെ ‘ഒാപറേഷൻ താമര’ നീക്കം അന്തിമഘട്ടത്തിലേക്കെന്ന സൂചന നൽകി, 11 എം.എൽ.എമ ാർ തിങ്കളാഴ്ച രാജിക്കത്ത് നൽകി.

എട്ടു കോൺഗ്രസ​ുകാരും മൂന്ന്​ ജെ.ഡി.എസുകാരുമാണ്​ രാജി നൽകിയത്​. നേര​േത്ത വിമത നീക്കത്തിന് ചുക്കാൻ പിടിക്കുകയും രാജിക്കത്ത് നേരിട്ട് നൽകാതിരിക്കുകയും ചെയ്​ത രമേശ് ജാർക്കിഹോളിക്കൊ പ്പം ജെ.ഡി.എസ് മുൻ കർണാടക അധ്യക്ഷൻ എ.എച്ച്. വിശ്വനാഥ്, കോൺഗ്രസ് മുൻ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്​ഡി, ജെ.ഡി.എസി​​ ​െൻറ എം. നാരായണ ഗൗഡ, കെ. ഗോപാലയ്യ, കോൺഗ്രസി​​​െൻറ മഹേഷ് കുമത്തള്ളി, ബി.സി. പാട്ടീൽ, ശിവറാം ഹെബ്ബാർ, എസ്.ടി. സോമശേ ഖർ, പ്രതാപ ഗൗഡ പാട്ടീൽ, ബൈരതി ബസവരാജ് എന്നിവരാണ് തിങ്കളാഴ്ച നാടകീയമായി രാജി നൽകിയത്. സ്പീക്കർ കെ. രമേശ് കുമാർ ഒാ ഫിസിൽനിന്നു വിട്ടുനിന്നതിനാൽ നിയമസഭ സെക്രട്ടറിക്കും സ്പീക്കറുടെ പേഴ്സനൽ സെക്രട്ടറിക്കുമാണ് രാജിക്കത്ത് നൽ കിയത്.

നേര​േത്ത രാജി നൽകിയ ആനന്ദ് സിങ്ങി​​​​െൻറ ഉൾപ്പെടെ 12 പേരുടെ രാജിയാണ് ഇതുവരെ ലഭിച്ചതെന്ന് സ്പീക്കറ ുടെ ഒാഫിസ് അറിയിച്ചു. രാജിക്കത്തി​​​െൻറ പകർപ്പ് ഗവർണർ വാജുഭായ് വാലെക്കും കൈമാറി. ബി.ജെ.പിയാണ് സംസ്ഥാനത്തെ വലിയ ഒറ്റക്കക്ഷിയെന്നും ഗവർണർ ക്ഷണിച്ചാൽ സർക്കാറുണ്ടാക്കുമെന്നും യെദിയൂരപ്പയായിരിക്കും മുഖ്യമന്ത്രിയെന്നും കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ പറഞ്ഞു.

സർക്കാർ രൂപവത്കരിക്കാനുള്ള നീക്കത്തി​​​െൻറ ഭാഗമായി രാജി നൽകിയ എം.എൽ.എമാരെ ‘റിസോർട്ട്​ പൊളിറ്റിക്​സ്​’ ആവർത്തിച്ചുകൊണ്ട്​ പ്രത്യേക വിമാനത്തിൽ മുംബൈയിലേക്ക്​ മാറ്റി. ബി.ജെ.പി എം.എൽ.എമാരായ അശ്വത് നാരായണൻ, അരവിന്ദ് ലിബ്ബാവള്ളി എന്നിവരുടെ നേതൃത്വത്തിൽ വിമത എം.എൽ.എമാരെ മുംബൈയിലെ റിനൈസൻസ് ഹോട്ടലിലേക്കാണ് മാറ്റിയത്. തുടർകാര്യങ്ങൾ തീരുമാനിക്കാൻ യെദിയൂരപ്പയുടെ വസതിയിൽ ബി.ജെ.പി നേതാക്കൾ യോഗം ചേർന്നു. രാജിവെച്ച എസ്.ടി. സോമശേഖർ, ബൈരതി ബസവരാജ് എന്നിവർ സിദ്ധരാമയ്യയുടെ അനുയായികളാണ്. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും കുമാരസ്വാമിയെ മാറ്റി സിദ്ധരാമയ്യയെ ആക്കണമെന്ന് ഇവർ ആവശ്യപ്പെട്ടതായാണ് വിവരം.


മന്ത്രിസഭയെ രക്ഷിക്കാൻ തിരക്കിട്ട നീക്കങ്ങൾ
ബംഗളൂരു: എം.എൽ.എമാരുടെ കൂട്ടരാജിയെ തുടർന്ന്​ മന്ത്രിസഭ നിലനിർത്താൻ കോ​ൺഗ്രസും ജെ.ഡി.എസും തിരക്കിട്ട നീക്കങ്ങൾ തുടങ്ങി. ഇതി​​​​െൻറ ഭാഗമായി രാമലിംഗ റെഡ്​ഡി ഉൾപ്പെടെ നാലു വിമതരെ കോൺഗ്രസി​​​െൻറ ‘ട്രബ്​ൾഷൂട്ടർ’ മന്ത്രി ഡി.കെ. ശിവകുമാർ കാറിൽ കൊണ്ടുപോയി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ലെന്നാണ്​ സൂചന. അതിനിടെ കോൺഗ്രസ് നേതാക്കൾ അടിയന്തര യോഗം ചേർന്ന്​ സ്​ഥിതിഗതികൾ വിലയിരുത്തി. കർണാടകയുടെ ചുമതലയുള്ള എ.​െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ബംഗളൂരുവിലേക്ക് തിരിച്ചു.

പ്രതിസന്ധി രൂക്ഷമായതോടെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അമേരിക്കൻ പര്യടനം ഇടക്കു​വെച്ച്​ റദ്ദാക്കിയിട്ടുണ്ട്​. ഇദ്ദേഹം ഞായറാഴ്ച തിരിച്ചെത്തും. 11 പേർ കൂടി രാജി കത്ത് നൽകിയതോടെ സഖ്യസർക്കാറി​​​െൻറ അംഗബലം 107 ആയി കുറഞ്ഞു. ബി.എസ്.പി-01,സ്വത-01, കെ.പി.ജെ.പി -01 എന്നിവരുടെ പിന്തുണ മാറ്റിനിർത്തിയാൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് ഭൂരിപക്ഷമില്ലാതായി (104). വിമതർ രാജിയിലുറക്കുകയും മൂന്നു പേർകൂടി രാജി നൽകുകയും ചെയ്താൽ സർക്കാർ താഴെവീഴുമെന്നുറപ്പായി.

105 പേരുടെ പിന്തുണയുള്ള ബി.ജെ.പി സർക്കാർ രൂപവത്കരിക്കാനുള്ള സാധ്യത തേടും. രാമലിംഗ റെഡ്​ഡിയുടെ മകൾ സൗമ്യ റെഡ്​ഡി, വിമതരായ ബി. നാഗേന്ദ്ര, ജെ.എൻ. ഗണേഷ്, ശ്രീമന്ത് പാട്ടീൽ തുടങ്ങിയവർ വൈകാതെ രാജിവെച്ചേക്കും. അവധി ദിവസമായ ഞായറാഴ്ചയും അനിശ്ചിതത്വം തുടരും. തിങ്കളാഴ്ച ഒാഫിസിലെത്താനാകില്ലെന്നും ചൊവ്വാഴ്ച രാജി പരിശോധിക്കുമെന്നും സ്പീക്കർ കെ. രമേശ്കുമാർ അറിയിച്ചു. ഭാര്യാ സഹോദരൻ ആശുപത്രിയിലായതിനാലാണ് ശനിയാഴ്ച ഒാഫിസിലെത്താനാകാത്തതെന്നും നിയമപ്രകാരം രാജി തനിക്ക് നേരിട്ട് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

കക്ഷി നില -12 പേരുടെ രാജി സ്വീകരിച്ചാൽ (ബ്രാക്കറ്റിൽ മുൻ കക്ഷിനില)
ആകെ സീറ്റ്​- 224
കോൺഗ്രസ്-70 (79)
ജെ.ഡി.എസ്-34 (37)
ബി.എസ്.പി-01
സ്വത: -01
കെ.പി.ജെ.പി-01
ആകെ -107 (119)
ബി.ജെ.പി-105


കർണാടകയിൽ സർക്കാർ രൂപവത്കരിക്കുമെന്ന് അമിത് ഷാ
ബംഗളൂരു: കർണാടകയിൽ ബി.ജെ.പി സർക്കാർ രൂപവത്കരിക്കുമെന്ന് വ്യക്തമാക്കി പാർട്ടി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. തെലങ്കാനയിൽ അംഗത്വ വിതരണ പരിപാടിക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കർണാടകയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പി ആണെന്നും സർക്കാർ രൂപവത്കരിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും വരുംവർഷങ്ങളിൽ തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം എന്നിവിടങ്ങളിലും സർക്കാർ രൂപവത്കരിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Major crisis in Karnataka: 11 Congress-JDS MLAs to resign -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.