സിദ്ധു മൂസവാല​യെ വെടിവെച്ചയാൾ ബംഗാൾ-നേപ്പാൾ അതിർത്തിയിൽ നിന്നും പിടിയിൽ

ഛണ്ഡിഗഢ്: പഞ്ചാബി ഗായകനും രാഷ്ട്രീയക്കാരനുമായി സിദ്ധു മൂസവാലയെ വെടിവെച്ചയാൾ പിടിയിൽ. മുണ്ഡി എന്നറിയപ്പെടുന്ന ദീപക്കാണ് ​ബംഗാൾ-നേപ്പാൾ അതിർത്തിയിൽ നിന്നും പിടിയിലായത്. കേസന്വേഷണത്തിൽ വലിയ മുന്നേറ്റമാണ് അറസ്റ്റോടെയുണ്ടായതെന്ന് പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവ് പറഞ്ഞു. കേന്ദ്ര ഏജൻസികളുമായുള്ള സംയുക്ത ഓപ്പറേഷനിലാണ് പ്രതി പിടിയിലായതെന്നും അദ്ദേഹം വ്യക്തമാക്കി.

ദീപക്കിന്റെ രണ്ട് കൂട്ടാളികളായ കപിൻ പണ്ഡിറ്റ്, രജീന്ദർ എന്നിവരും അറസ്റ്റിലായതായി ഡി.​ജി.പി വ്യക്തമാക്കി. രഹസ്യാന്വേഷണ ഏജൻസിയുടെ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബൊലോറോയിലെത്തി വെടിവെച്ചത് ദീപക്കാണെന്നും അതിന് പണ്ഡിറും രജീന്ദറും സഹായം നൽകിയെന്നും ​പൊലീസ് അറിയിച്ചു. പഞ്ചാബിൽ 424 പേരുടെ സുരക്ഷ ആം ആദ്മി സർക്കാർ പിൻവലിച്ചതിന് പിന്നാലെയായിരുന്നു കൊലപാതകം.

പഞ്ചാബിലെ മാൻസ ജില്ലയിൽ മെയ് 29നാണ് മൂസേവാല കൊല്ലപ്പെട്ടത്. കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അധോലോക നായകൻ ഗോൾഡി ബ്രാർ മൂസേവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഏറ്റെടുത്തിരുന്നു. 

Tags:    
News Summary - ‘Major breakthrough’: Moose Wala's chief shooter nabbed from Bengal-Nepal border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.