Posted On
date_range Updated On
date_range പുൽവാമയിൽ ഏറ്റുമുട്ടൽ: മേജർ അടക്കം നാല് സൈനികർ കൊല്ലപ്പെട്ടു
പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഇന്നെല രാത്രി തുടങ്ങിയ ഏറ്റുമുട്ടലിൽ മേജർ ഉൾപ്പെടെ നാല് സൈനികർ കൊല്ലപ ്പെട്ടു. പിങ്ക്ലാൻ മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ രണ്ട് തീവ്രവാദികളെ പിടികൂടിയതിന് പിറകെയാണ് ഏറ്റുമുട്ട ലുണ്ടായത്. നിലവിൽ വെടിവെപ്പ് അവസാനിച്ചിട്ടുണ്ട്. പ്രദേശത്ത് ൈസന്യം തെരിച്ചിൽ തുടരുകയാണ്.
ഏറ്റുമുട്ടലിൽ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് െപാലീസ് നൽകുന്ന വിവരം. പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സൈന്യവും പൊലീസും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്.
പുൽവാമ ഭീകരാക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ട സംഭവം നടന്ന് ദിവസങ്ങൾക്കകമാണ് ഏറ്റുമുട്ടലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.