'​ങേ, നടപടിയില്ലേ. ഞാനൊരു പോരാട്ടത്തിന്​ ഒരുങ്ങുകയായിരുന്നു' -കേന്ദ്രത്തെ പരിഹസിച്ച്​ മഹുവ മൊയ്​ത്ര

തന്‍റെ പാർലമെന്‍റ്​ പ്രസംഗത്തിന്‍റെ പേരിൽ നടപടിയെടുക്കേണ്ടെന്ന കേന്ദ്രസർക്കാർ തീരുമാനത്തെ പരിഹസിച്ച്​ തൃണമൂൽ കോൺഗ്രസിന്‍റെ എം.പിയും തീപ്പൊരി പ്രാസംഗികയുമായ മഹുവ മൊയ്​ത്ര. 'എന്ത്​, നടപടിയൊന്നുമില്ലെന്നോ. ഞാനൊരു​ പോരാട്ടത്തിന്​ തയാറെടുക്കുകയായിരുന്നു' -അവർ ട്വിറ്ററിൽ കുറിച്ചു. 

മുൻ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയിക്കെതിരായ പാർലമെന്‍റ്​ പ്രസംഗ​ത്തിന്‍റെ പേരിലാണ്​ മൊയ്​ത്രക്കെതിരെ കേന്ദ്രം നടപടിക്കൊരുങ്ങിയത്​. നടപടിയുണ്ടാകില്ലെന്ന കേന്ദ്രത്തിന്‍റെ വിശദീകരണം പുറത്തു വന്നയുടനെയായിരുന്നു അവരുടെ ട്വീറ്റ്​. 

മഹുവ മൊയത്രക്കെതിരെ നടപടിയുണ്ടാവുമെന്ന സൂചന പാർലമെന്‍റ്​കാര്യ മന്ത്രി പ്രഹ്ലാദ്​ ജോഷിയാണ്​ ആദ്യം നൽകിയത്​. അയോധ്യ കേസിലെ വിധിയുമായി ബന്ധപ്പെട്ട്​ മൊയ്​ത്രയുടെ പരാമർശം അംഗീകരിക്കാനാവില്ലെന്ന്​ അദ്ദേഹം വ്യക്​തമാക്കിയിരുന്നു.

ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിയമോപദേശം തേടിയപ്പോൾ അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നാണ്​ പുറത്തുവരുന്ന വിവരം. തൃണമൂൽ എം.പിയുടെ പരാമർശം നിലവിലുള്ള ചീഫ്​ ജസ്റ്റിസിനെതിരെ അല്ലാത്തതിനാൽ നടപടിക്ക്​ സാധ്യതയില്ലെന്നാണ്​ ലഭിച്ച നി​യമോപദേശം. ഇൗ സാഹചര്യത്തിൽ കേന്ദ്രം നടപടിയിൽ നിന്ന്​ പിൻമാറുകയായിരുന്നു. 


Tags:    
News Summary - mahua's tweet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.