മഹുവ മൊയ്ത്ര
ന്യുഡൽഹി: മഹുവ മൊയ്ത്രക്കെതിരായ ചോദ്യത്തിന് കോഴ ആരോപണം അന്വേഷിക്കുന്ന ലോക്‌സഭ എത്തിക്‌സ് കമ്മിറ്റി യോഗം മാറ്റിവെച്ചു. ആരോപണങ്ങളുടെ കരട് റിപ്പോർട്ട് പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി യോഗം നവംബർ 9 ലേക്ക് മാറ്റിവച്ചതായി ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.
യോഗം മാറ്റിവെച്ചതിന് ഔദ്യോഗികമായി കാരണമൊന്നും പറഞ്ഞിട്ടില്ല. ബി.ജെ.പി എം.പി വിനോദ് സോങ്കര്‍ അധ്യക്ഷനായ സമിതി നവംബർ 7ന് ഉച്ചക്ക് 12 ന് യോഗം ചേരുമെന്നായിരുന്നു വിവരങ്ങൾ.
15 അംഗ കമ്മിറ്റിയില്‍ ബി.ജെ.പിക്കാണ് ഭൂരിപക്ഷം. നവംബർ രണ്ടിന് മഹുവ കമ്മിറ്റി മുമ്പാകെ ഹാജരാകുകയും ചോദ്യംചെയ്യലില്‍ രോഷാകുലയായി ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. കമ്മിറ്റി ചെയര്മാന് നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചുവെന്നാരോപിച്ചായിരുന്നു ഇറങ്ങിപ്പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.