ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകളും മഹിള കോൺഗ്രസ് നേതാവുമായ ശർമിഷ്ഠ മുഖർജിയെ ഡൽഹി െപാലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്കു സമീപത്തുെവച്ചാണ് ശർമിളയടക്കം 50 മഹിള കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്.
നൂറുകണക്കിന് മഹിള കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കുചേർന്നു. വ്യാഴാഴ്ച ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ ഇടതുനേതാക്കളായ സീതാറാം യെച്ചൂരി, ഡി. രാജ, വൃന്ദ കാരാട്ട്, ആനി രാജ, ഡൽഹി കോൺഗ്രസ് മുൻ അധ്യക്ഷൻ അജയ് മാക്കൻ, മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിെൻറ മകൻ സന്ദീപ് ദീക്ഷിത് തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.