ജന്മവാർഷിക ദിനത്തിൽ ഗാന്ധിജിയുടെ ഭൗതികാവശിഷ്​ടം കവർന്നു; പോസ്​റ്ററിൽ ‘രാജ്യദ്രോഹി ’യെ​െന്നഴുതി

ഭോപാൽ: മഹാത്​മാഗാന്ധിയുടെ 150ാം ജന്മദിനത്തിൽ അദ്ദേഹത്തി​​െൻറ ​ഭൗതികാവശിഷ്​ടം മോഷണം പോയി. മധ്യപ്രദേശ്​ രേവ ജില്ലയിലെ ബാപ്പു ഭവനിൽ സൂക്ഷിച്ച ഭൗതികാവശിഷ്​ടമാണ്​ അജ്​ഞാതർ കവർന്നത്​. കൂടാതെ, ഗാന്ധിജിയുടെ ചിത്രമുള്ള പോസ്​റ്ററിൽ കറുപ്പടിച്ച്​ ‘രാജ്യദ്രോഹി ’എന്ന്​ എഴുതിവെക്കുകയും ചെയ്​തു. സംഭവത്തിൽ രേവയിലെ ബിച്ചിയ പൊലീസ്​ കേസെടുത്തു.

1948ൽ നിർമിച്ച ബാപ്പു ഭവനിലാണ്​ മഹാത്​മ ഗാന്ധിയുടെ ഭൗതികാവശിഷ്​ടം സൂക്ഷിച്ചിരുന്നത്​. മഹാത്മഗാന്ധി അനുസ്​മരണം നടന്ന ബുധനാഴ്​ച രാവിലെ ഗേറ്റ്​ തുറന്ന്​ എത്തിയപ്പോഴാണ്​ ഭൗതികാവശിഷ്​ടങ്ങൾ നഷ്​ടപ്പെട്ടത്​ കണ്ടതെന്ന്​ സ്​മാരകം സൂക്ഷിപ്പുകാരൻ മംഗൾ തിവാരി പറഞ്ഞു. ലക്ഷ്​മൺ ബാഗ്​ ട്രസ്​റ്റിനായിരുന്നു ബാപ്പുഭവ​​െൻറ മേൽനോട്ട ചുമതല. ജില്ല കോൺഗ്രസ്​ പ്രസിഡൻറ്​ ഗുർമീത്​ സിങ്ങാണ്​ പരാതി നൽകിയത്​. സി.സി ടി.വി കാമറകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ പ്രതി ഉടൻ പിടിയിലാകുമെന്നാണ്​ സൂചന. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന്​ പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Mahatma Gandhi's mortal remains stolen from Rewa, miscreants write anti-national on poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.