Posted On
date_range Updated On
date_range രാഷ്ട്രപിതാവിനെതിരേ വിദ്വേഷ പ്രസംഗം: കാളിചരൺ അറസ്റ്റിൽ
മുംബൈ: മഹാത്മ ഗാന്ധിക്കെതിരെ വിദ്വേഷ പ്രസംഗ നടത്തിയ കേസിൽ ആൾ ദൈവം കാളിചരൺ മഹാരാജിനെ മഹാരാഷ്ട്രയിലെ വാർധ പൊലീസ് അറസ്റ്റ് ചെയ്തു. സമാന കേസിൽ ചത്തിസ്ഗഢ് പൊലീസിന്റെ പിടിയിലായിരുന്ന ഇദ്ദേഹത്തെ കസ്റ്റഡിയിൽ വാങ്ങി ബുധനാഴ്ച പുലർച്ചെ വാർധയിൽ എത്തിച്ചു. കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കോൺഗ്രസ് നേതാവ് മനോജ് ചന്ദുർകർ നൽകിയ പരാതിയിലാണ് അറസ്റ്റ്.
മറ്റൊരു കേസിൽ നേരത്തേ പുണെ പൊലീസും കാളിചരണിനെ അറസ്റ്റ് ചെയ്തിരുന്നു. അകോളയിലും താണെയിലും കേസുണ്ട്. ഡിസംബർ 26ന് ചത്തിസ്ഗഢിലാണ് മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ചും ഗോദ്സെയെ വാഴ്ത്തിയും കാളിചരൺ പ്രസംഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.