മതുരാബായി
മുംബൈ: കോവിഡ് പ്രതിരോധ വാക്‌സിനെടുത്തതിന് പിന്നാലെ കാഴ്ചശേഷി തിരിച്ചുകിട്ടിയെന്ന അവകാശവാദവുമായി മഹാരാഷ്ട്രയില്‍ നിന്നുള്ള 70കാരി. വാഷിം ജില്ലയിലെ ബെന്ദേര്‍വാടി സ്വദേശി മതുരാബായിക്കാണ് കാഴ്ച തിരിച്ചുകിട്ടിയതെന്ന് 'സീ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
തിമിരം ബാധിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഒമ്പത് വര്‍ഷം മുമ്പ് കാഴ്ച നഷ്ടപ്പെട്ടിരുന്നു. രണ്ട് കൃഷ്ണമണികളും വെള്ള നിറത്തിലാവുകയും ചെയ്തിരുന്നു.
ജൂണ്‍ 26നാണ് ഇവര്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചത്. തൊട്ടടുത്ത ദിവസം കാഴ്ച തിരിച്ചുകിട്ടിയതായി ഇവര്‍ പറയുന്നു. 40 ശതമാനം വരെ കാഴ്ച തിരികെ ലഭിച്ചിട്ടുണ്ട്.
അതേസമയം, വാക്‌സിന്‍ സ്വീകരിച്ചതു മൂലമാണോ കാഴ്ച തിരികെ ലഭിച്ചതെന്ന കാര്യത്തില്‍ യാതൊരു ഔദ്യോഗിക സ്ഥിരീകരണവുമില്ല. കാഴ്ച തിരികെ ലഭിച്ചതും വാക്‌സിനേഷനുമായി ബന്ധമില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.