പാൽഘട്: അതിവേഗം ഓടുന്ന കാബിൽ നിന്ന് 10 മാസം പ്രായമുള്ള പെൺകുഞ്ഞിനെ വലിച്ചെറിഞ്ഞു. കുഞ്ഞിന്റെ അമ്മയെ കാബിലെ സഹയാത്രികർ ബലാത്സംഗം ചെയ്യുകയും യുവതി തടയാൻ ശ്രമിച്ചതിന് പിറകെ കുഞ്ഞിനെ വലിച്ചെറിയുകയുമായിരുന്നു. റോഡിൽ വീണ കുഞ്ഞ് തൽക്ഷണം മരിച്ചു.
ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയിലെ പാൽഘടിൽ മുംബൈ-അഹമ്മദാബാദ് ഹൈവേയിലാണ് സംഭവം. പെൽഹാർ മേഖലയിൽ നിന്ന് വാഡ ടെഹ്സിലിലുള്ള പൊഷെറിലേക്ക് പോവുകയായിരുന്നു കുഞ്ഞും അമ്മയും. ഇവർ മറ്റ് യാത്രക്കാർക്കൊപ്പം കാബ് ഷെയർ ചെയ്താണ് യാത്ര ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.
യാത്രക്കിടെ കാബ് ഡ്രൈവറും സഹയാത്രികളും യുവതിലെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി അക്രമികളെ പ്രതിരോധിച്ചപ്പോൾ അവർ കുഞ്ഞിനെ വലിച്ചെടുത്ത് കാബിനു പുറത്തേക്ക് വലിച്ചെറിഞ്ഞു. ഓടുന്ന കാബിൽ നിന്ന് പുറത്തേക്ക് വീണ കുഞ്ഞ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. പിന്നീട് യുവതിയെയും കാബിനു പുറത്തേക്ക് തള്ളിയിട്ടു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.