മഹാരാഷ്ട്രയിലെ കടകൾ, ഹോട്ടലുകൾ, മാളുകൾ എന്നിവക്ക് 24 മണിക്കൂറും പ്രവർത്തിക്കാം; ഉത്തരവ് ഉത്സവ സീസൺ പ്രമാണിച്ച്

മുംബൈ: ഉത്സവ സീസൺ പ്രമാണിച്ച് മഹാരാഷ്ട്രയിലെ ബാറുകളൊഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാമെന്ന് സർക്കാർ ഉത്തരവ്. ഒക്ടോബർ ഒന്നിന് സംസ്ഥാന തൊഴിൽ വകുപ്പ് പുറത്തിറക്കിയ പുതിയ സർക്കുലർ അനുസരിച്ചാണ് സംസ്ഥാനത്തുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് 24 മണിക്കൂർ പ്രവർത്തനം അനുവദിച്ചത്.

ദീർഘകാലമായി വ്യാപാരികളും ഉപഭോക്താക്കളും ഒരേ ​പോലെ ആവശ്യപ്പെട്ടിരുന്ന കാര്യമാണിത്. മദ്യം വിളമ്പുകയോ വിൽക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾ ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങൾക്കും പുതിയ ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കാവുന്നതാണ്. ഷോപ്പിങ് മാളുകൾ, മൾട്ടിപ്ലെക്സുകൾ, ഹോട്ടലുകൾ, കടകൾ, കോംപ്ലക്സുകൾ എന്നിവയ്ക്കെല്ലാം 24 മണിക്കൂറും തുറന്നുപ്രവർത്തിക്കാമെന്നാണ് സർക്കുലറിൽ പറയുന്നത്.

ദസറക്ക് തൊട്ടുമുമ്പായി വന്ന ഈ പ്രഖ്യാപനം ദീപാവലി, ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ സന്തോഷം നൽകുന്നതാണ്.

Tags:    
News Summary - Maharashtra Shops, Hotels & Malls To Stay Open 24x7 Ahead Of Festive Season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.