മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ ഒക്ടോബര്‍ നാല് മുതല്‍ തുറക്കുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ ഒക്ടോബര്‍ നാല് മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അഞ്ച് മുതല്‍ 12 വരെ ക്ലാസുകള്‍ ഗ്രാമങ്ങളിലും, എട്ട് മുതല്‍ 12 വരെ ക്ലാസുകള്‍ നഗരങ്ങളിലും ആരംഭിക്കും.

ദീപാവലിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുമെന്ന് മുംബൈ മേയറുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് സംസ്ഥാനത്താകെ സ്‌കൂളുകള്‍ തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

സ്‌കൂളുകള്‍ തുറക്കുമെങ്കിലും ക്ലാസിലെത്തി പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ല. സ്‌കൂളിലേക്ക് പോകാന്‍ വിദ്യാര്‍ഥിക്ക് രക്ഷിതാവിന്റെ അനുമതി ആവശ്യമാണ്.

തങ്ങള്‍ നടത്തിയ സര്‍വേയില്‍ 70 ശതമാനത്തിലധികം രക്ഷിതാക്കള്‍ സ്‌കൂള്‍ തുറക്കുന്നതിന് അനുകൂലമായാണ് പ്രതികരിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്ക്വാദ് പറഞ്ഞു.

കോവിഡ് രോഗികള്‍ കുറവുള്ള, കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിച്ച സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു.

Tags:    
News Summary - Maharashtra schools to reopen for classes 5 to 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.