മഹാരാഷ്​ട്രയിലെ ആൾക്കൂട്ട കൊല; വർഗ്ഗീയതയല്ലെന്ന്​ സർക്കാർ

മുംബൈ: മഹാരാഷ്​ട്രയിലെ പാൽഗറിൽ വഴിയാത്രക്കാരായിരുന്ന മൂന്ന്​ പേരെ വാഹനം തടഞ്ഞ്​ പ്രദേശവാസികൾ ആക്രമിച്ചു കെ ാലപ്പെടുത്തിയതിനു പിന്നിൽ വർഗ്ഗീയതയില്ലെന്ന്​ സംസ്​ഥാന ആഭ്യന്തര മന്ത്രി അനിൽ ദേശ്​മുഖ്​. കഴിഞ്ഞ വ്യാഴാഴ്​ച രാത്രിയായിരുന്നു സംഭവം നടന്നത്​. ഞായറാഴ്​ച ഇതിന്‍റെ വീഡിയൊ വൈറലാവുകയും ആക്രമിക്കപ്പെടുന്ന 70 കാരന്‍റെ കഴുത് തിൽ കാവി ഷാൾ കാണുകയും ചെയ്​തതോടെയാണ്​ സംഭവത്തിന്​ വർഗ്ഗീയ നിറം ചാർത്തപ്പെട്ടത്​. ഇതോടെ, ആക്രമികളും ഇരകളും വിത്യസ്​ത വിഭാഗക്കാരല്ലെന്ന്​ ട്വിറ്ററിലൂടെ പ്രതികരിച്ച്​ അനിൽ ദേശ്​മുഖ്​ അഭ്യൂഹങ്ങൾക്ക്​ അറുതി വരുത്താൻ ശ്രമിച്ചിരുന്നു.

വരണസിയിലെ ശ്രീ പഞ്ച്​ ദശ്​നാം ജുന അഖാരയിലെ സന്യാസിമാരും ഗോസാവി നാടോടി വിഭാഗത്തിൽപ്പെട്ടവരുമായ കൽപവൃഷ്​ ഗിരി (70), സുഷീൽ ഗിരി (35) എന്നിവരും ഇവർ സഞ്ചരിച്ച വാഹനത്തിന്‍റെ ഡ്രൈവറുമാണ്​ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്​. അതിർത്തി പ്രദേശമായ സിൽവാസയിൽ മരണാനന്തര ചടങ്ങിനായി പോകുന്നതിനിടെയാണ്​ ആമ്രകണമുണ്ടായത്​. ദേശീയപാത ലോക്​ ഡൗണിന്‍റെ ഭാഗമായി അടച്ചതോടെ ഗ്രാമത്തിലൂടെ പോകുകയായിരുന്നു. കള്ളന്മാരെന്ന്​ തെറ്റിദ്ധരിച്ച്​ ദഹാനു താലൂകിലെ ആദിവാസികളാണ്​ ഇവരെ ആക്രമിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു.

ലോക്​ ഡൗണിന്​ ശേഷം നിരവധി അന്തർ സംസ്​ഥാന തൊഴിലാളികളാണ്​ പാൽഗറിൽ കുടുങ്ങിയത്​. ഇവർ കവർച്ച നടത്തുമെന്നും കുട്ടികളെ തട്ടികൊണ്ടു പോകുമെന്നും നിരന്തരം അഭ്യൂഹങ്ങൾ പ്രചരിച്ചതായും ഇതിനെതിരെ തങ്ങൾ നിരവധി നോട്ടീസുകൾ പുറപ്പെടുവിച്ചിരുന്നതായും പ്രദേശത്തെ കസ പൊലീസ്​ പറഞ്ഞു. പ്രദേശത്ത്​ ആദിവാസികൾ തന്നെ പെട്രോളിങ്​ നടത്തിയിരുന്നു. ഇതിനിടയിലാണ്​ സംശയാസ്​പദമായി സന്യാസിമാർ സഞ്ചരിച്ച വാഹനം അവർ കണ്ടത്​. ഇവരെ രക്ഷിക്കാനെത്തിയ പൊലീസിനെയും ആദിവാസികൾ ആക്രമിച്ചിരുന്നു.

സംഭവം നടന്ന്​ 24 മണിക്കൂറിനിടെ 101 ആദിവാസികളെ െപാലീസ്​ അറസ്​റ്റ്​ ചെയ്​തു. 30 വരെ ഇവർ റിമാൻഡിലാണ്​. സംഭവത്തെ കുറിച്ച്​ ഉന്നത സമിതി കൂടുതൽ അന്വഷണം നടത്തുമെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ പറഞ്ഞു. അനാവശ്യമായി വർഗ്ഗീയ നിറം നൽകുന്നവർക്ക് മുന്നറിയിപ്പും സർക്കാർ നൽകി.

Tags:    
News Summary - maharashtra mob lynching; no communal issue -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.