ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു

പാൽഘട്: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. മഹാരാഷ്ട്ര പാൽഘട് ജില്ലയിലെ വസായിയിലാണ് സംഭവം. 67 കാരനായ പ്രൽഹദ് നികമാണ് മരിച്ചത്.

സ്ഥിരമായി ജിമ്മിൽ വ്യായാമം ചെയ്യുന്നയാളാണ് പ്രൽഹദ്. ബുനധാഴ്ച രാത്രി 7.30 സാധാരണ പോലെ വ്യായാമത്തിന് എത്തിയതായിരുന്നു. വ്യായാമം ചെയ്യുന്നതിനിടെ അദ്ദേഹം കുഴഞ്ഞ് വീണു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മരണ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിലായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

Tags:    
News Summary - Maharashtra Man, 67, Collapses During Workout At Gym, Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.