ന്യൂഡൽഹി: കോവിഡ് രോഗബാധിതരുടെ എണ്ണം അനുദിനം ഉയരുന്നതിനിടെ രാജ്യത്തിന് ആശ്വാസമായി മഹാരാഷ്ട്രയിൽ നിന്നുള്ള കണക്കുകൾ. മഹാരാഷ്ട്രയിൽ കോവിഡ് ഭേദമായവരതുടെ എണ്ണത്തിൽ 10 ശതമാനം വർധന രേഖപ്പെടുത്തി.
31.2 ശതമാനത്തിൽ നിന്ന് 43.3 ശതമാനമായാണ് കോവിഡ് ഭേദമായവരുടെ എണ്ണം കൂടിയത്. കഴിഞ്ഞ ദിവസം മാത്രം 8,381 രോഗികൾ മഹാരാഷ്ട്രയിൽ ആശുപത്രി വിട്ടു. ഇതിന് മുമ്പ് ശരാശരി 1000 പേർ മാത്രം ആശുപത്രി വിട്ടിരുന്ന സ്ഥാനത്താണ് രോഗം ഭേദമായവരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയത്. ഇതോടെ മഹാരാഷ്ട്രയിൽ രോഗം ഭേദമായവരുടെ എണ്ണം 16,000 കടന്നു.
അതേസമയം, സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം കൃത്യമായി കണക്കാക്കുന്നതിൽ പോരായ്മകളുണ്ടെന്ന് പരാതികളുയർന്നിട്ടുണ്ട്. മഹാരാഷ്ട്രയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 62,000 കടന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.