മഹാരാഷ്​ട്രയിൽ സമരം തുടരുന്ന ഡോക്​ടർമാർക്ക്​ സസ്​പെൻഷൻ

മുംബൈ:   േജാലി സ്ഥലത്തെ ആക്രമങ്ങളിൽ പ്രതിഷേധിച്ച് സമരം തുടരുന്ന ഡോക്ടർമാർക്കെതിരെ മഹാരാഷ്ട്ര സർക്കാറി​െൻറ നടപടി. പണിമുടക്ക് നടത്തിയ അഞ്ഞൂറോളം ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു.  ബുധനാഴ്ച രാത്രി എേട്ടാടെ ജോലിയിൽ പ്രവേശിക്കാത്തവരുടെ ആറു മാസത്തെ ശമ്പളം നൽകില്ലെന്നും മഹാരാഷ്ട്ര സർക്കാർ  മുന്നറിയിപ്പ് നൽകി. ജോലിസ്ഥലത്തെ സുരക്ഷ വിഷയം ഉന്നയിച്ചാണ് സംസ്ഥാനത്തെ 3,500ലേറെ ഡോക്ടർമാർ നാല് ദിവസമായി പണിമുടക്കിയത്.

വിവിധ ആശുപത്രികളിൽ ഡോക്ടർമാരെ രോഗികളുടെ ബന്ധുക്കൾ ക്രൂരമായി മർദിച്ചതിനെ തുടർന്നാണ് സമരം തുടങ്ങിയത്. ബോംെബ ഹൈകോടതി ഉത്തരവ് ലംഘിച്ചാണ് ഡോക്ടർമാർ സമരം തുടരുന്നത്. സമരം നിർത്തി ജോലിയിൽ പ്രവേശിക്കാൻ ബോംെബ ഹൈകോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. എന്നാൽ, ബുധനാഴ്ചയും ഡോക്ടർമാർ സമരം തുടർന്നു. ഇതോടെ നാഗ്പുർ, സോലാപുർ, പുണെ എന്നിവിടങ്ങളിൽ 500ഒാളം ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. ഇതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷ​െൻറ മഹാരാഷ്ട്ര ഘടകവും സമരം പ്രഖ്യാപിച്ചു.

ആശുപത്രിളിൽ രോഗികൾക്കൊപ്പം ആളുകൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും സുരക്ഷ ഗാർഡുകളെ നിയമിക്കുമെന്നും സർക്കാർ പറഞ്ഞു.

Tags:    
News Summary - Maharashtra government suspend protesting Doctors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.