വിമാനത്താവളത്തിനെതിരെ മഹാരാഷ്​ട്രയിൽ കർഷക പ്രക്ഷോഭം അക്രമാസക്​തമായി

മുംബൈ: അന്താരാഷ്​ട്ര വിമാനത്താവളം നിർമിക്കുന്നതിനെതിരെ മും​ൈബയിൽ കർഷകർ നടത്തിയ പ്രതിഷേധം അക്രമാസക്​തമായി. മും​െബെയുടെ പ്രാന്ത പ്രദേശത്ത്​ കൃഷി ഭൂമി ഏ​െറ്റടുത്ത്​ നിർമിക്കുന്ന അന്താരാഷ്​ട്ര വിമാനത്താവളത്തിനെതിരെയാണ്​​ പ്രക്ഷോഭം​. ​ഗതാഗതം തടസപ്പെടുത്തിയ പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടി. ഒൗദ്യോഗിക വാഹനങ്ങൾക്ക്​ തീ​െവച്ചു. മുംബൈയിൽ നിന്ന്​ 45 കിലോമീറ്റർ അകലെ നെവാലിയിലാണ്​ വിമാനത്താവളം നിർമിക്കുന്നത്​. 

പൊലീസുമായി ഏറ്റുമുട്ടിയ സമരക്കാര്‍ മൂന്ന് വാഹനങ്ങള്‍ക്ക് തീയിട്ടു. താനെ- ബദ്‌ലാപുര്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയ സമരക്കാര്‍ റോഡില്‍ ടയര്‍ കത്തിച്ചു.

രണ്ടാം ലോക മഹായുദ്ധ കാലത്ത്​ ഉപേക്ഷിക്കപ്പെട്ട ഒരു വ്യോമതാവളം ഉള്‍പ്പെടുന്ന പ്രദേശത്ത് പുതിയ വിമാനാത്താവളം നിര്‍മിക്കുന്നതിനായി കര്‍ഷകരെ ഒഴിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്തെ കര്‍ഷകര്‍ സമരവുമായി രംഗത്തെത്തിയത്. തങ്ങള്‍ തലമുറകളായി കൃഷിചെയ്യുന്ന ഭൂമിയാണിതെന്നാണ് കര്‍ഷകർ പറയുന്നത്​.

എന്നാല്‍, പ്രതിരോധവകുപ്പി​​​​െൻറ ഭൂമിയാണിതെന്നാണ് സര്‍ക്കാർ വാദം. സര്‍ക്കാര്‍ ഭൂമിയിലാണ് വിമാനത്താവളം നിര്‍മിക്കുന്നതെന്നും അതിനാല്‍ കുടിയൊഴിപ്പിക്കപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇതിനെതിരെയാണ് കര്‍ഷകര്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയത്.
 

Tags:    
News Summary - Maharashtra farmers protest against airport plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.