Posted On
date_range Updated On
date_range മഹാരാഷ്ട്ര മുൻ മന്ത്രി അനിൽ ദേശ് മുഖിന് നേരെ കല്ലേറ്; പിന്നിൽ ബി.ജെ.പിയെന്ന് എൻ.സി.പി
മുംബൈ: ശരദ് പവാർ പക്ഷ എൻ.സി.പി നേതാവും മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയുമായ അനിൽ ദേശ് മുഖിന് നേരെ കല്ലേറ്. വിദർഭയിലെ നർഖേദിൽ മകൻ സലീൽ ദേശ് മുഖിന്റെ പ്രചാരണ റാലി കഴിഞ്ഞ് മടങ്ങുമ്പോൾ നാഗ്പൂരിൽ വെച്ചാണ് ആക്രമണമുണ്ടായത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. കല്ലേറിൽ ദേശ് മുഖിന്റെ തലക്ക് പരിക്കേറ്റു. ശരദ് പവാർ പക്ഷം നർഖേദിൽ അനിൽ ദേശ്മുഖിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും സ്വയം പിൻവാങ്ങുകയായിരുന്നു. തുടർന്ന് മകനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നിൽ ബി.ജെ.പിയാണെന്ന് എൻ.സി.പി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.