മഹാരാഷ്​ട്രയിൽ 2250 പേർക്ക്​ കൂടി കോവിഡ്​; 65 മരണം

മുംബൈ: മഹാരാഷ്​ട്രയിൽ പുതുതായി 2250 പേർക്കുകൂടി കോവിഡ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 65 പേരാണ്​ മരണപ്പെട്ടത്​. രോഗികളിൽ 1372 പേരും മരിച്ചവരിൽ 41 പേരും മുംബൈയിൽ നിന്നുള്ളവരാണ്​​. ധാരാവി ചേരിയിൽ പുതുതായി 25 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ മൂന്ന്​ ദിവസത്തിനിടെ ഇവിടെ മരണം റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ഇതോടെ, മഹാരാഷ്​ട്രയിൽ  രോഗികളുടെ എണ്ണം 39, 297 ആയും മരണം 1390 ആയും ഉയർന്നു. 24,118 പേർക്കാണ്​ മുംബൈയിൽ രോഗമുള്ളത്​. 841പേർ മരണപ്പെട്ടു.

ധാരാവിയിൽ കോവിഡ്​ വ്യപാനം നിയന്ത്രണ വിധേയമാകുന്നതിന്‍റെ സൂചനകളാണ്​ ​പ്രകടമാകുന്നത്​. പ്രതിദിനം കണ്ടെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ നാല്​ ദിവസമായി കോവിഡ്​ മരണമില്ല. 1378 പേർക്കാണ്​ ഇതുവരെ ധാരാവിയിൽ രോഗം പിടിപ്പെട്ടത്​. 54 പേർ മരണപ്പെട്ടു. മുഴുവൻ പേരെയും പരിശോധിച്ച്​ ആവശ്യമായവരെ ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക്​ മാറ്റാനുളള നടപടി ഉൗർജിതമാക്കി. ചൊവ്വാഴ്​ച വരെ 3.6 ലക്ഷം പേരെ പരിശോധിച്ചതായി നഗരസഭ പറഞ്ഞു. രോഗമില്ലാത്ത അന്തർ സംസ്​ഥാന തൊഴിലാളികളെ നാടുകളിലേക്ക്​ മടങ്ങാൻ അനുവദിച്ചും ചേരിയിൽ ആളുകളെ കുറക്കുകയാണ്​.
 

Tags:    
News Summary - maharashtra covid 19 updates malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.