മുംബൈ: മകന് ലോക്സഭ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസുമായി ഇടഞ്ഞുനിന്നി രുന്ന മാഹാരാഷ്ട്ര മുൻ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖൈ പാർട്ടി വിട്ടതിനുപിന്നാ ലെ ഫട്നാവീസ് മന്ത്രിസഭയിൽ അംഗമായി. ഞായറാഴ്ച രാജ്ഭവനിൽ ഇദ്ദേഹം ഗവർണർ സി.വി. റ ാവുവിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ലോക്സഭ െതരഞ്ഞെടുപ്പിൽ മകൻ സുജയ് വിെഖെ പാട്ടീലിന് കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മാർച്ചിലാണ് രാധാകൃഷ്ണ വിഖൈ പ്രതിപക്ഷ നേതൃസ്ഥാനം രാജിെവച്ചത്. മകനുവേണ്ടി പാട്ടീൽ ആവശ്യപ്പെട്ട അഹമ്മദ് നഗർ മണ്ഡലം സഖ്യകക്ഷിയായ എൻ.സി.പിക്ക് വിട്ടുകൊടുക്കാത്തതിനെ തുടർന്ന് സുജയ് ബി.ജെ.പിയിൽ ചേർന്ന് അഹമ്മദ് നഗറിൽ തന്നെ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.
മകനുവേണ്ടി പാട്ടീൽ പ്രചാരണത്തിന് ഇറങ്ങിയതും വിവാദമായിരുന്നു. 48 ലോക്സഭ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ എൻ.സി.പിക്കൊപ്പമാണ് കോൺഗ്രസ് ലോക്സഭ െതരഞ്ഞെടുപ്പിനെ നേരിട്ടത്. 41 സീറ്റും ബി.ജെ.പി-ശിവസേന സഖ്യം തൂത്തുവാരിയ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരുസീറ്റും എൻ.സി.പിക്ക് നാലുസീറ്റും മാത്രമാണ് ലഭിച്ചത്. ഇതിനു പിന്നാലെയാണ് രാധാകൃഷ്ണ വിഖൈ പാർട്ടിവിട്ട് ബി.ജെ.പി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.