ഡോ. രവി കണ്ണന് മഗ്സസെ പുരസ്കാരം

മനില: തമിഴ്നാട് സ്വദേശിയും അസമിൽ കാൻസർ രോഗ വിദഗ്ധനുമായ ഡോ. രവി കണ്ണന് ഏഷ്യൻ നൊബേൽ പുരസ്കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന രമൺ മഗ്സസെ പുരസ്കാരം. അസമിലെ കച്ചാർ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്‍റർ മേധാവിയാണ് രവി കണ്ണൻ.

രാജ്യത്തെ കാൻസർ വിദഗ്ധരിൽ ഏറെ ആദരവുള്ള രവി കണ്ണൻ. ചെന്നൈ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം 2007ൽ സേവന മേഖല അസമിലേക്ക് മാറ്റുകയായിരുന്നു.

‘ആരോഗ്യ മേഖലയിലെ നിസ്തുല സേവനം പരിഗണിച്ചാണ് 2023ലെ മഗ്സസെ പുരസ്കാര പട്ടികയിൽ രവി കണ്ണനും ഇടംപിടിച്ചത്. എനിക്ക് 450 സഹപ്രവർത്തകർ ഉണ്ട്, തുടക്കത്തിൽ ആശുപത്രി നിർമ്മിക്കാൻ സഹായിച്ച സമൂഹമുണ്ട്. ഇന്ത്യയിലും രാജ്യത്തിന് പുറത്തും ഞങ്ങളെ പിന്തുണയ്ക്കുന്ന ആളുകളുണ്ട്, അവരിൽ പലരും അജ്ഞാതരാണ്... അതിനാൽ ഏതൊരു അംഗീകാരവും ഈ മനുഷ്യ പ്രയത്നത്തിന് അവകാശപ്പെട്ടതാണ്’ -അദ്ദേഹം പറഞ്ഞു.

നേരത്തെ ഡോ. രവി കണ്ണന് രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 

Tags:    
News Summary - Magsaysay Award for Ravi Kannan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.