ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഗൃഹപാഠം നൽകുന്നതിന് ഹൈകോടതി വിലക്ക്

ചെന്നൈ: സി.ബി.എസ്.ഇ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഗൃഹപാഠം നൽകുന്നതിന് മദ്രാസ് ഹൈകോടതിയുടെ വിലക്ക്. താഴ്ന്ന ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സി.ബി.എസ്.ഇ സ്കൂൾ അധികൃതർ ഗൃഹപാഠം നൽകുന്നതാണ് കോടതി വിലക്കിയിട്ടുള്ളത്. 

ഉത്തരവ് നടപ്പാക്കാത്ത സി.ബി.എസ്.ഇ സ്കൂളുകളിൽ പരിശോധന നടത്താൻ ഫ്ലൈയിങ് സ്ക്വാഡുകൾ രൂപീകരിക്കണമെന്നും ഹൈകോടതി നിർദേശിച്ചു. കുട്ടികൾക്ക് അധിക ഭാരമാകുന്ന, പാഠ്യപദ്ധതി നിർദേശിക്കാത്ത പുസ്തകങ്ങൾ ഒഴിവാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്ന് കേന്ദ്ര സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു. 

കൂടാതെ, ഈ വിഷയങ്ങളിൽ നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിനോടും നാഷണൽ കൗൺസിൽ ഫോർ എഡ്യുകേഷണൽ റിസർച്ചി(എൻ.സി.ഇ.ആർ.ടി)നോടും ഹൈകോടതി നിർദേശിച്ചു. 

Tags:    
News Summary - Madras High Court prohibits homework for class 1, 2 students -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.