ടെലികോം അഴിമതി​: കുറ്റവിമുക്തരാക്കണമെന്ന മാരൻ സഹോദരൻമാരുടെ ഹരജി തള്ളി

ചെന്നൈ: അനധികൃത ടെലി​േഫാൺ എക്സേഞ്ച്​ അനുവദിച്ച കേസിൽ സി.ബി.​െഎ കോടതി ചുമത്തിയ കുറ്റങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ മാരൻ സഹോദരൻമാർ നൽകിയ ഹരജി മദ്രാസ്​ ഹൈകോടതി തള്ളി. മുൻ ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരനും സഹോദരനും സണ്‍ ഗ്രൂപ്പ് മേധാവിയുമായ കലാനിധി മാരനും സമർപ്പിച്ച ഹരജിയാണ്​ ജസ്​റ്റിസ്​ എ.ഡി ജഗദീഷ്​ ചന്ദിര തള്ളിയത്​.

ടെലികോം അഴിമതികേസിൽ ദയാനിധി മാരനും കലാനിധി മാരനുമെതിരെ ആഗസ്​റ്റിലാണ്​ സി.ബി.ഐ കോടതി കുറ്റം ചുമത്തിയത്​. കേസിൽ കഴിഞ്ഞ മാര്‍ച്ചില്‍ ഇവരെ കുറ്റ വിമുക്തരാക്കിയ വിധി മദ്രാസ്​ ഹൈകോടതി സ്​പെഷ്യൽ ജഡ്​ജി ആർ. വാസന്തി റദ്ദാക്കുകയും മാരൻ സഹോദരൻമാർക്കെതിരെ 12 ആഴ്​ച്ചക്കകം കുറ്റം ചുമത്തണമെന്ന്​ ആവശ്യപ്പെടുകയും ചെയ്​തു. എന്നാൽ തങ്ങൾക്കെതിരായ ക​ുറ്റങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ മാരൻ സഹോദരൻമാർ വീണ്ടും ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

ടെലികോം മന്ത്രിയായിരിക്കു​േമ്പാള്‍ സ്വന്തം വീട്ടില്‍ അനധികൃതമായി ടെലഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ചുവെന്നതാണ് ദയാനിധി മാരനെതിരായ കുറ്റം. സണ്‍ ടി.വിയുമായി ബന്ധപ്പെട്ട ബിസിനസുകള്‍ക്കും ഡാറ്റ കൈമാറ്റത്തിനും ഈ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് ഉപയോഗിച്ചുവെന്നുമാണ് കേസ്‌.

Tags:    
News Summary - Madras HC Rejects Plea by Maran Brothers To Quash Charges in Illegal Telephone Exchange Case- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.