ജനാധിപത്യ സമൂഹത്തില്‍ സമരങ്ങള്‍ നിഷേധിക്കാനാവില്ല; മഹാറാലിക്ക് മദ്രാസ് ഹൈകോടതിയുടെ അനുമതി

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച്​ ഡി.എം.കെയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടക്കുന്ന മഹാറാലി തടയണമെന്നാവശ്യപ്പെട്ട്​ നൽകിയ ഹരജി മ​ദ്രാസ്​ ഹൈകോടതി തള്ളി. ഇന്ത്യന്‍ മക്കള്‍ കക്ഷി നല്‍കിയ ഹരജിയാണ് തള്ളിയത്. ജനാധിപത്യ സമൂഹത്തില്‍ സമരങ്ങള്‍ നിഷേധിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. അതേസമയം, റാലി പൂർണമായും വിഡിയോയില്‍ പകര്‍ത്തണം. പൊതുമുതല്‍ നശിപ്പിക്കരുത്​. അക്രമം ഉണ്ടാകരുത്​ -കോടതി നിർദേശിച്ചു.

ഇന്ത്യന്‍ മക്കള്‍ കക്ഷി നല്‍കിയ ഹരജി കോടതി അടിയന്തരമായി പരിഗണിക്കുകയായിരുന്നു. റാലിയെ പിന്തുണച്ച് കമല്‍ഹാസ​​​െൻറ ‘മക്കള്‍ നീതി മയ്യം’ രംഗത്തെത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ അരുണാചലവും ശൗരി രാജനും ഡി.എം.കെ ആസ്ഥാനമായ അറിവാലയത്തിലെത്തിയാണ് റാലിക്ക് പിന്തുണ പ്രഖ്യാപിച്ചത്. എം.ഡി.എം.കെ, വി.സി.കെ തുടങ്ങിയ കക്ഷികളും റാലിയിൽ പ​ങ്കെടുക്കും.

Tags:    
News Summary - Madras HC Permit DMK rally-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.