മൊബൈൽ സിഗ്​നൽ ഇല്ല; കറക്ക്​ ഊഞ്ഞാലിൽ കയറി 'സിഗ്​നൽ സംഘടിപ്പിച്ച്'​ മന്ത്രി -വൈറലായി വീഡിയോ

അശോക്​നഗർ: മൊബൈലിന്​ സിഗ്​നൽ ലഭിക്കാത്തത്​ കാരണം ഊഞ്ഞാലിൽ കയറി മന്ത്രി. മധ്യപ്രദേശ്​ ആരോഗ്യ മന്ത്രി ബ്രജേന്ദ്ര സിങ്​ യാദവാണ്​ മൊബൈൽ സിഗ്​നലിനായി പുതിയ വഴി തേടിയത്​. ​മന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി. അശോക്​ നഗറിലെ ആംകോ ഗ്രാമത്തിൽ ജനങ്ങളുടെ പ്രശ്​നങ്ങൾ ​​കേൾക്കാനാണ്​ മന്ത്രി എത്തിയത്​.


എന്നാൽ പ്രശ്​ന പരിഹാരത്തിനായി ഫോൺ വിളിച്ചുതുടങ്ങിയപ്പോഴാണ്​ പ്രദേശത്ത്​ മൊബൈൽ സിഗ്​നൽ ഇല്ലെന്ന്​ മന്ത്രി അറിയുന്നത്​. തുടർന്ന്​ മന്ത്രി ഭാഗവത കഥാ പാരായണ ഉത്സവവുമായി ബന്ധപ്പെട്ട്​ പ്രദേശത്ത്​ സജ്ജീകരിച്ചിരുന്ന കറങ്ങുന്ന ഊഞ്ഞാലിലേക്ക്​ കയറുകയായിരുന്നു. 50 അടി ഉയരമുള്ള ഉൗഞ്ഞാലിൽ ഇരുന്ന്​ മന്ത്രി തന്‍റെ ഫോൺവിളികൾ പൂത്തിയാക്കുകയും ഇടക്ക്​ താഴെവന്ന്​ ആളുകളുടെ പ്രശ്​നങ്ങൾ കേൾക്കുകയും ചെയ്​തു.

Full View

'പ്രശ്നങ്ങളുമായി പ്രദേശവാസികൾ തന്നെ സമീപിച്ചെങ്കിലും മൊബൈൽ സിഗ്​നൽ മോശമായതിനാൽ അവരെ സഹായിക്കാൻ കഴിഞ്ഞില്ലെന്ന്​ മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതുകൊണ്ടാണ് ഊഞ്ഞാലിന് മുകളിൽ കയറാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഗ്രാമത്തിലെ ഉത്സവത്തിൽ പ​ങ്കെടുക്കാനാണ്​ താൻ ഇവിടെ എത്തിയതെന്നും മന്തി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.