Posted On
date_range Updated On
date_range സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റിൽ മുക്കിക്കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ
ഭോപ്പാൽ: മധ്യപ്രദേശിൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മധ്യപ്രദേശിലെ നീമുച്ചിൽ ആഗസ്റ്റ് 20നായിരുന്നു സംഭവം.
രാകേഷ് കിർ എന്ന യുവാവാണ് സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യ ഉഷയെ കിണറ്റിലേക്ക് കയറിൽ കെട്ടിയിറക്കിയത്. ഇതിന്‍റെ ദൃശ്യങ്ങളും പ്രതി ചിത്രീകരിച്ചിരുന്നു. കഴുത്ത് വരെ വെള്ളത്തിൽ മുങ്ങിയ നിലയിലുള്ള സ്ത്രീയുടെ വീഡിയോയും ഇയാൾ യുവതിയുടെ ബന്ധുക്കൾക്ക് അയച്ചിരുന്നു. രക്ഷക്കായി യുവതി കരയുന്നതും വീഡിയോയിൽ കാണാം. അഞ്ച് ലക്ഷം വരെ സ്ത്രീധനം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു യുവാവിന്‍റെ ഭീഷണി.
വിവരമറിഞ്ഞ് പ്രദേശവാസികളെ വിളിച്ച് അന്വേഷിച്ചതിന് പിന്നാലെ കുടുംബം രാകേഷിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.