'ജുവനൈൽ ഹോമുകളിലെ കുട്ടികൾക്ക് മുട്ടയും കോഴി ഇറച്ചിയും നൽകില്ല'; മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

ഭോപ്പാൽ: മധ്യപ്രദേശിലെ ജുവനൈൽ ഹോമുകളിൽ മുട്ടയും കോഴി ഇറച്ചിയും നൽകില്ലെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ജുവനൈൽ ഹോമുകളിലെ ഭക്ഷണത്തിൽ മുട്ടയും കോഴി ഇറച്ചിയും ഉൾപ്പെടുത്തണമെന്ന് വനിത-ശിശു വികസന വകുപ്പ് വിജ്ഞാപനമിറക്കി പത്ത് ദിവസത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

ആഗസ്റ്റ് 25നാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഇതുമായി ബനന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വിഷയത്തിൽ ആശയക്കുഴപ്പമുണ്ടെന്ന് മിശ്ര പ്രതികരിച്ചു. സംസ്ഥാന സർക്കാരിന്‍റെ മുന്നിൽ ഇത്തരത്തിലൊരു നിർദേശം നിലവിലില്ല. അതിനാൽ മധ്യപ്രദേശിൽ പദ്ധതി നടപ്പാക്കില്ല- മിശ്ര പറഞ്ഞു.

ഓരോ ശിശു സംരക്ഷണ സ്ഥാപനവും നിർദേശിച്ചത് പ്രകാരം പോഷകാഹാര നിലവാരവും ഭക്ഷണ അളവും കർശനമായി പാലിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഭക്ഷ്യവസ്തുക്കളുടെ പട്ടികയിൽ ആഴ്ചയിൽ ഒരിക്കൽ 115 ഗ്രാം കോഴി ഇറച്ചിയും ആഴ്ചയിൽ നാല് ദിവസം മുട്ടയും നൽകണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്.  

Tags:    
News Summary - Madhya Pradesh Home Minister Says No Eggs, Chicken In Meals For Juvenile Homes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.