ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് തർക്കം: മധ്യസ്ഥത അലസി

മ​ഥു​ര (യു.​പി): ശ്രീ​കൃ​ഷ്ണ ജ​ന്മ​ഭൂ​മി-​ഷാ​ഹി ഈ​ദ്ഗാ​ഹ് ത​ർ​ക്ക​ത്തി​ൽ മ​ധ്യ​സ്ഥ​ത​യി​ലും പ​രി​ഹാ​ര​മാ​യി​ല്ല. ഈ ​മാ​സം 18ന് ​ഇ​രു ക​ക്ഷി​ക​ളും വീ​ണ്ടും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ പ​റ​ഞ്ഞു. മ​ഥു​ര സ്പെ​ഷ​ൽ ജ​ഡ്ജി അ​ര​വി​ന്ദ് കു​മാ​ർ യാ​ദ​വി​ന്റെ മു​മ്പാ​കെ​യാ​യി​രു​ന്നു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ. അ​ടു​ത്ത ച​ർ​ച്ച​യി​ലും പ​രി​ഹാ​ര​മി​ല്ലെ​ങ്കി​ൽ കേ​സ് സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​കും.

ശ്രീ​കൃ​ഷ്ണ​ൻ ജ​നി​ച്ച സ്ഥ​ല​ത്താ​ണ് പ​ള്ളി നി​ർ​മി​ച്ച​തെ​ന്ന് ആ​രോ​പി​ച്ച് ഹി​ന്ദു പ​ക്ഷം ഹ​ര​ജി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​ഥു​ര​യി​ലെ ശ്രീ​കൃ​ഷ്ണ ജ​ന്മ​ഭൂ​മി-​ഷാ​ഹി ഈ​ദ്ഗാ​ഹ് ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്. ശ്രീ​കൃ​ഷ്ണ​ന്റെ ജ​ന്മ​സ്ഥ​ല​ത്തു​ള്ള ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​നു​ള്ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഷാ​ഹി ഈ​ദ്ഗാ​ഹു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ത​ർ​ക്ക​ത്തി​ലു​ള്ള ഭൂ​മി ക്ഷേ​ത്ര ട്ര​സ്റ്റി​ന് കൈ​മാ​റ​ണ​മെ​ന്നും മ​റ്റെ​വി​ടെ​യെ​ങ്കി​ലും പ​ക​രം ഭൂ​മി ന​ൽ​ക​ണ​മെ​ന്നും മു​സ്‍ലിം പ​ക്ഷ​ത്തോ​ട് വീ​ണ്ടും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് ഹി​ന്ദു പ​ക്ഷ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന അ​ഭി​ഭാ​ഷ​ക​ൻ മ​ഹേ​ന്ദ്ര പ്ര​താ​പ് സി​ങ് പ​റ​ഞ്ഞു. ഈ ​നി​ർ​ദേ​ശം ഷാ​ഹി ഇ​ദ്ഗാ​ഹ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും മു​സ്‍ലിം പ​ക്ഷ​ത്തി​ന്റെ പ്ര​തി​നി​ധി​യു​മാ​യ അ​ഭി​ഭാ​ഷ​ക​ൻ ത​ൻ​വീ​ർ അ​ഹ്മ​ദ് ത​ള്ളി. 1968ൽ ​ശ്രീ​കൃ​ഷ്ണ ജ​ൻ​മ​സ്ഥാ​ൻ സേ​വാ സം​ഘ​വു​മാ​യു​ള്ള ക​രാ​ർ പാ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​മാ​യ​തി​നാ​ൽ ആ​രു​ടെ അ​വ​കാ​ശ​വാ​ദ​മാ​ണ് ശ​രി​യെ​ന്ന് തീ​രു​മാ​നി​ക്ക​ണ​മെ​ന്നും ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​ക​ളു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു.

Tags:    
News Summary - Sri Krishna Janmabhoomi-Shahi Eidgah dispute compromise failed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.