ഇന്ത്യക്ക് 100 ശതമാനം തീരുവ പാസാക്കി യു.എസ്


വാ​ഷി​ങ്ട​ൺ: റ​ഷ്യ​യി​ൽ​നി​ന്ന് പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള നാ​ല് രാ​ജ്യ​ങ്ങ​ൾ​ക്ക് 100 ശ​ത​മാ​നം തീ​രു​വ ചു​മ​ത്താ​നു​ള്ള റ​ഷ്യ ഉ​പ​രോ​ധ ബി​ൽ യു.​എ​സ് സെ​ന​റ്റ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ പാ​സാ​ക്കി. യു​ക്രെ​യ്നെ​തി​രാ​യ റ​ഷ്യ​യു​ടെ യു​ദ്ധ​ത്തി​ന് സ​ഹാ​യ​ക​മാ​കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ന​ട​പ​ടി. അ​ടു​ത്തി​ടെ അ​ന്ത​രി​ച്ച യു.​എ​സ് സെ​ന​റ്റ​ർ ലി​ൻ​ഡ്സെ ഗ്ര​ഹാ​മി​ന്റെ ഓ​ർ​മ​ക്കാ​യി ‘ലി​ൻ​ഡ്സെ ഒ. ​ഗ്ര​ഹാം റ​ഷ്യ-​ഇ​റാ​ൻ ഉ​പ​രോ​ധ നി​യ​മം -2026’ എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത ബി​ൽ 11 നെ​തി​രെ 86 വോ​ട്ടു​ക​ൾ​ക്കാ​ണ് സെ​ന​റ്റ് അം​ഗീ​ക​രി​ച്ച​ത്.

റ​ഷ്യ​ൻ എ​ണ്ണ​യും വാ​ത​ക​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ആ​ദ്യ അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സാ​ധ​ന​ങ്ങ​ൾ​ക്ക് 100 ശ​ത​മാ​നം താ​രി​ഫ് ചു​മ​ത്താ​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് അ​നു​മ​തി ന​ൽ​കു​ന്ന​താ​ണ് ബി​ൽ. നി​ല​വി​ൽ ചൈ​ന, ഇ​ന്ത്യ, അ​സ​ർ​ബൈ​ജാ​ൻ, ഹം​ഗ​റി, സ്​​ലോ​വാ​ക്യ എ​ന്നി​വ​യാ​ണ് റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ​യും വാ​ത​ക​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ആ​ദ്യ അ​ഞ്ച് രാ​ജ്യ​ങ്ങ​ൾ. ഇ​റാ​ന്റെ ഊ​ർ​ജ മേ​ഖ​ല​യി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ൾ​ക്ക് പി​ഴ ചു​മ​ത്തു​ന്ന 1996ലെ ​ഇ​റാ​ൻ ഉ​പ​രോ​ധ നി​യ​മ​ത്തി​ന്റെ കാ​ലാ​വ​ധി 2031 വ​രെ നീ​ട്ടാ​നും ഈ ​ബി​ല്ലി​ൽ വ്യ​വ​സ്ഥ​യു​ണ്ട്.

അ​തേ​സ​മ​യം, പു​തി​യ തീ​രു​വ​ക​ൾ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ല്ല. ബി​ൽ ആ​ദ്യം നി​യ​മ​മാ​ക​ണം. തു​ട​ർ​ന്ന് അ​വ ചു​മ​ത്ത​ണോ വേ​ണ്ട​യോ എ​ന്ന കാ​ര്യ​ത്തി​ൽ ട്രം​പി​ന് വി​വേ​ച​നാ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കും. ആ​ഗ​സ്റ്റ് 31ന് ​വീ​ണ്ടും സ​മ്മേ​ളി​ക്കു​മ്പോ​ൾ ബി​ൽ പ്ര​തി​നി​ധി​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തി​നെ​ത്തും.

യു​ദ്ധ​ക്ക​ള​ത്തി​ൽ വെ​ച്ചു​ണ്ടാ​കു​ന്ന നേ​ട്ട​ങ്ങ​ളേ​ക്കാ​ൾ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്താ​നും റ​ഷ്യ​ൻ സൈ​ന്യ​ത്തി​ന് സ​ഹാ​യം ന​ൽ​കു​ന്ന പ​ണ​ത്തി​ന്റെ ഒ​ഴു​ക്ക് ത​ട​യാ​നും ഈ ​പു​തി​യ നീ​ക്കം സ​ഹാ​യി​ക്കു​മെ​ന്ന് സെ​ന​റ്റ​ർ​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബി​ല്ലി​നെ സ്വാ​ഗ​തം ചെ​യ്ത് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വോ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി രം​ഗ​ത്തു​വ​ന്നു

Tags:    
News Summary - ഇന്ത്യക്ക് 100 ശതമാനം തീരുവ പാസാക്കി യു.എസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.