എം.പിയിൽ 27ാമത്തെ കോൺഗ്രസ്​ എം.എൽ.എയും ബി.ജെ.പിയിൽ; ഇന്ന്​ ചേർന്നത്​ സചിൻ ബിർല

ഭോപാൽ: ലോക്​സഭ-നിയമസഭ ഉപതെരഞ്ഞെടുപ്പുകൾക്ക്​ ദിവസങ്ങൾ ബാക്കി നിൽക്കെ, മധ്യപ്രദേശിൽ ഒരു കോൺഗ്രസ്​ എം.എൽ.എ കൂടി ഭരണകക്ഷിയായ ബി.ജെ.പിയിൽ ചേർന്നു. സചിൻ ബിർല എം.എൽ.എയാണ്​ ഞായറാഴ്​ച ബി.ജെ.പിയിൽ ചേർന്നത്​. ഇതോടെ കഴിഞ്ഞ വർഷം മാർച്ച്​ മുതൽ ഇതുവരെ 27​ാമത്തെ എം.എൽ.എയാണ്​ മധ്യ​പ്രദേശിൽ ബി​.ജെ.പി കൂടാരത്തിലെത്തുന്നത്​.

ഖണ്ട്​വ ലോക്​സഭ ​ഉപതെരഞ്ഞെടുപ്പ്​ റാലിയിൽ വെച്ച്​ മുഖ്യമന്ത്രി ശിവ്​രാജ്​ സിങ്​ ചൗഹാ​ന്‍റെ സാന്നിധ്യത്തിലാണ്​ സചിൻ ബിർല ബി.ജെ.പിയിൽ ചേർന്നത്​. 2020 മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ ആറ് കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ 22 കോൺഗ്രസ് എം.എൽ.എമാർ പാർട്ടിയിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു. പിന്നീട് നാല് കോൺഗ്രസ് എം.എൽ.എമാർ കൂടി ബി.ജെ.പിയിൽ ചേർന്നു.

പാർട്ടി മാറാനുള്ള തന്‍റെ തീരുമാനത്തിന്​ പിന്നിൽ, ഇപ്പോഴത്തെ മുഖ്യമന്ത്രി ശിവ്​രാജ്​ സിങ്​ ചൗഹാനിൽ നിന്ന്​ ലഭിക്കുന്ന പരിഗണന മുഖ്യ പങ്കുവഹിച്ചതായി ഇന്ന്​ ബി.ജെ.പിയിൽ ചേർന്ന സചിൻ ബിർല പറഞ്ഞു. '2020 മാർച്ചിൽ കോൺഗ്രസ് സർക്കാർ വീണ ശേഷം, വല്ലഭഭവനിൽ വെച്ച്​ തന്‍റെ പേര് വിളിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സംസാരിക്കുകയും മണ്ഡലത്തിലെ വികസന പ്രശ്​നങ്ങൾ ക്ഷമയോടെ കേൾക്കുകയും ചെയ്​തപ്പോൾ താൻ ആശ്ചര്യപ്പെട്ടു. ഇപ്പോൾ 55 ഗ്രാമങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നു'' -ബിർല പറഞ്ഞു.

Tags:    
News Summary - Madhya Pradesh: Ahead of by-polls, one more Congress MLA joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.