രാഹുൽ ഗാന്ധിയുടേത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ, പിന്തുണച്ച് എം.എ ബേബി

ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് ഹാരുൽ ഗാന്ധിയെ പിന്തുണച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. രാഹുല്‍ ഗാന്ധിയുടെത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ രാജ്യത്തോട് വിശദീകരണം നല്‍കണമെന്നും എം.എ ബേബി ആവശ്യപ്പെട്ടു.

ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത പ്രധാനമാണ്. സമീപകാലത്ത്, തെരഞ്ഞെടുപ്പുകളുടെ നീതിയുക്തതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും എം.എ ബേബി പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് വോട്ട് കൊള്ളയിലൂടെയാണെന്ന് ബംഗളൂരുവില്‍ നടന്ന വോട്ട് അധികാര്‍ റാലിയില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. രാജ്യത്തെ മുഴുവന്‍ വോട്ടര്‍മാരുടെയും വിവരങ്ങള്‍ ഇ-കോപ്പിയായി നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ രാഹുല്‍ വെല്ലുവിളിച്ചു.

2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട് അട്ടിമറി സംബന്ധിച്ച തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെ ​കേന്ദ്ര സർക്കാറിനും തെരഞ്ഞെടുപ്പ് കമീഷനുമെതിരെ രാഹുൽ ഗാന്ധി തുറന്നടിച്ചു. വ്യാഴാഴ്ച വാർത്താ സമ്മേളനം നടക്കുന്നതിനിടെ തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ച ​ഭീഷണി നോട്ടീസിനും രാഹുൽ ശക്തമായ ഭാഷയിൽ മറുപടി നൽകി. പാർലമെന്റിനുള്ളിലും ഭരണഘടനയിലും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷനോടായി രാഹുൽ ​തിരിച്ചടിച്ചു.

Tags:    
News Summary - MA Baby supports Rahul Gandhi's shocking revelation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.